Kottayam
ളാലം തോട്ടിൽ മുങ്ങി പൊങ്ങി ഒരാൾ,ഫയർഫോഴ്സ് ഓടിയെത്തിയപ്പോൾ, അതൊക്കെ അപ്പച്ചൻ്റെ തമാശാണെന്ന് മദ്യപൻ
പാലാ: ളാലം തോട്ടിൽ ഒരാൾ പോയി.പാലാ ഫയർഫോഴ്സ് ദ്രുതഗതിയിൽ ഓടിയെത്തി. ഒരു വിധത്തിൽ വടവും ,കയറുമിട്ട് തോട്ടിൽ ചാടിയ ആളെ കരക്കെത്തിച്ചപ്പോൾ അയാളുടെ മറുപടി കേട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇളിഭ്യരായി .
മൊബൈൽ താഴെ പോയി സാറെ തപ്പാൻ’ ഇറങ്ങിയതാ ,മദ്യപൻ ആടിയാടി പറഞ്ഞപ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അന്തം വിട്ടു.ഇന്ന് പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള തോട്ടിൽ ഒരു മദ്യപൻ്റെ ഫോൺ തോട്ടിൽ പോയെന്ന് പറഞ്ഞാണ് പുകിൽ തുടങ്ങിയത്.
മദ്യപൻ ഉടൻ തന്നെ തോട്ടിൽ ചാടി ,മദ്യപൻമുങ്ങി പൊങ്ങുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് വ രംഗത്തെത്തി. അർദ്ധബോധാവസ്ഥയിലായ മദ്യപനെ കരക്കെത്തിച്ചു.ഉടൻ മദ്യപൻ പറഞ്ഞു. അന്തരീക്ഷത്തിൽ ചെന്താമര … വെണ്ടുരുത്തിയിൽ കുന്തിരിക്കം സംഗതി മനസിലായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും നിഷ്ക്രമിക്കുകയും ചെയ്തു.
അയൽപക്കത്തുള്ള വ്യാപാരികളും സംഭവമറിഞ്ഞെത്തി. വെണ്ടുരുത്തിയിൽ കുന്തിരിക്കം ഇവിടെ പതിവാണെന്ന് അവരും അഭിപ്രായപ്പെട്ടു. പക്ഷെ മദ്യപൻ പറഞ്ഞത് മറ്റൊന്നാണ് ഞാൻ ചുമ്മാ തോട്ടിൽ ഇറങ്ങിയെന്നേയുള്ളു. മൊബൈൽ പോയി അതെടുക്കാനാ ഇറങ്ങിയത്. ഉടനെ പോലീസെത്തി എന്നെ ചോദ്യം ചെയ്തു … ഇതെന്നാ കളിയാ …?