Kottayam

നൂപുരധ്വനിയിൽ പാലാ ഉപജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിനം പൂർത്തിയായി

Posted on

പാലാ: സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പാലാ ഉപജില്ലാ സ്കൂൾ കലോത്സവം “നൂപുരധ്വനി 2K25” ൻ്റെ രണ്ടാം ദിനം ആവേശഭരിതമായി പൂർത്തിയായി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, മാപ്പിളപ്പാട്ട്, ഗസൽ ആലാപനം തുടങ്ങിയവയാണ് ഇന്ന് വേദികളിൽ അരങ്ങേറിയ പ്രധാന മത്സരയിനങ്ങൾ. മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങൾ കാണികൾക്ക് കലാസൗന്ദര്യത്തിന്റെ മധുരനിമിഷങ്ങൾ സമ്മാനിച്ചു. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ ജോസ് കെ. മാണി എം. പി. വേദികളിൽ എത്തിയത് കലോത്സവത്തെ കൂടുതൽ ആവേശഭരിതമാക്കി.

വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം അവരുടെ കലാപ്രതിഭകളെ പ്രശംസിക്കുകയും ചെയ്തു. മത്സരം നടക്കുന്ന എട്ടു വേദികളും രാവിലെ തന്നെ കലാസ്വാദകരെ കൊണ്ട് നിറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തീർത്തും സൗകര്യപ്രദമായ രീതിയിലാണ് മത്സരങ്ങൾ നടന്നുവരുന്നത്.

കലോത്സവത്തിന്റെ മൂന്നാം ദിനമായ നാളെ രാവിലെ ഒമ്പത് മണിയോടുകൂടി പരിപാടികൾ ആരംഭിക്കും. കലാ പ്രതിഭകളുടെ ആവേശഭരിതമായ മത്സരങ്ങൾക്കായി പാലാ മുഴുവൻ ഉത്സവാന്തരീക്ഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version