Kottayam
കെ.എം മാണി മെമ്മോറിയൽ വടംവലി മത്സരത്തിന് ആയിരങ്ങളെ സാക്ഷിയാക്കി ഉജ്ജ്വല തുടക്കം
പാലാ: രാമപുരം: ആവേശത്തിൻ്റെ കമ്പമേളം തീർത്ത് രാമപുരത്തിൻ്റെ മണ്ണിൽ കെ.എം മാണി മെമ്മോറിയൽ അഖില കേരളാ വടംവലി മത്സരത്തിന് ഉജ്വല തുടക്കം.
ആകെ 48 ഓളം ടീമുകളാണ് മത്സരത്തിനെത്തിയത്. ആയിര കണക്കായ കായിക പ്രേമികൾ തീർത്ത കൈയ്യടി മേളങ്ങൾക്കിടെ പാലക്കാട് മുതൽ ,ഇടുക്കിയിൽ നിന്ന് വരെയെത്തിയ വിവിധ ടീമുകളിലെ മല്ലന്മാർ കമ്പവലിയുടെ ആവേശമുഹുർത്തങ്ങൾ സമ്മാനിച്ചു.
ആദ്യ മത്സരത്തിൽ ബ്ളോക്ക് പ്രസിഡണ്ട് സിന്ധു മോൾ ജേക്കബ്ബ് ടീം അംഗങ്ങളെ പരിചയപ്പെട്ടു. യുത്ത് ഫ്രണ്ട് (എം ) രാമപുരം മണ്ഡലം കമ്മിറ്റിയാണ് സംഘാടകർ