Kerala
ജോർജുകുട്ടി ആനിത്തോട്ടം കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി;തോമസുകുട്ടി പവ്വത്ത് സ്റ്റിയറിങ് കമ്മിറ്റി അംഗം
കോട്ടയം :ജോർജുകുട്ടി ആനിത്തോട്ടത്തെ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ;പ്രൊഫസർ തോമസുകുട്ടി പവ്വത്തിലിനെ കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗമായും കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് നോമിനേറ്റ് ചെയ്തു.
ജോർജുകുട്ടി ആനിത്തോട്ടം 12 വർഷത്തോളം കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റായിരുന്നു .പൊതു പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു.ലയൺസ് ക്ലബ്ബ് ഐ ഹോസ്പ്പിറ്റലിന്റെ സെക്രട്ടറിയാനും സേവനം അനുഷ്ഠിച്ചിട്ടുള്ള ജോർജുകുട്ടി പി ജെ ജോസെഫിന്റെ സന്തത സഹചാരിയാണ് .
കെ എസ് സി ;യൂത്ത് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളിൽ നേതൃ സ്ഥാനത്ത് പ്രവർത്തിച്ച പ്രൊഫസർ തോമസുകുട്ടി പവ്വത്ത് പാലാ സെന്റ് തോമസ് കോളേജിലെ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിരുന്നു .യൂത്ത് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.