Kerala
പാലാ കിഴതടിയൂർ യൂദാ ശ്ലീഹായുടെ നൊവേന തിരുന്നാൾ :നാലാം ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള നിയോഗം
പാലാ കിഴതടിയൂർ യൂദാ ശ്ലീഹായുടെ നൊവേന തിരുന്നാളിന്റെ നാലാം ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള നിയോഗമാണുള്ളത്.ഇന്ന് രാവിലെ 5.30 ന് ആഘോഷമായ വിശുദ്ധ കുർബാന നൊവേനയും ഉണ്ടായിരിക്കും .7 ന് കുർബാനയും നൊവേനയും ഉണ്ടായിരിക്കും .
10 ന് റവ ഫാദർ തോമസ് ഒലായത്തിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ,നൊവേനയും സന്ദേശവും ഉണ്ടായിരിക്കും .12 ന് വിശുദ്ധ കുർബാന നൊവേന .3 നു വിശുദ്ധ കുർബാനയും നൊവേനയും സന്ദേശവും .5 നു റവ ഫാദർ ജോസ് പൊയ്യാനിയിലിന്റെ കാർമ്മികത്വത്തിൽ
വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും .
6.30 ദേവാലയത്തിൽ ജപമാല റാലി .7 നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.കിഴതടിയൂർ പള്ളി ഇടവക വികാരി ഫാദർ തോമസ് പുന്നത്താനത്ത് ,റവ ഫാദർ മാത്യു വെണ്ണായി പ്പള്ളി ,റവ ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ ,കൈക്കാരൻമാരായ റ്റോമി കെ.കെ കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,റ്റോമി സെബാസ്റ്യൻ ഞാവള്ളിമംഗലത്തിൽ എന്നിവർ പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും