Kerala
പന്തളം രാജകുടുംബാംഗം വിശാഖംനാൾ രാജരാജവർമ്മ (രാജീവൻ) (67) അന്തരിച്ചു:പന്തളം ശാസ്താക്ഷേത്രം നവംബർ 1 വരെ അടച്ചിടും
പന്തളം: പന്തളം രാജകുടുംബാംഗം വിശാഖംനാൾ രാജരാജവർമ്മ (രാജീവൻ) (67) അന്തരിച്ചു.പരേതയായ രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും മകനാണ് മരിച്ച രാജീവൻ.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം ആശൂലം അനുസരിച്ച് അടച്ചിരിക്കുന്നു.
ശുദ്ധിക്രിയകൾ പൂർത്തിയാക്കിയ ശേഷം ക്ഷേത്രം നവംബർ 1-ന് വീണ്ടും തുറക്കും.