India
പത്തനംതിട്ടയിലെ പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു
രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തു നിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല
തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് തള്ളി മുന്നോട്ട് നീക്കി. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എങ്കിലും സുരക്ഷാ വീഴ്ചയായി ഇതിനെ കണക്കാക്കും.രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്.