Kerala

വഞ്ചിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് കേരളാ കോൺഗ്രസ് (എം)ഇനി തിരികെയില്ലെന്ന് ജോബ് മൈക്കിൾ എം എൽ എ

Posted on

തീക്കോയി : വഞ്ചിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് ഇനി തിരികെയില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കേരള കോൺഗ്രസിന് പ്രബലമായ സ്ഥാനവും അംഗീകാരവും ഉണ്ടെന്നും പാർട്ടി പ്രതിനിധാനം ചെയ്യുന്ന കർഷകരുടെയും അധ്വാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ ഇടതുമുന്നണി ഉയർത്തിപ്പിടിക്കും എന്നും കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.

പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ.

വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം മധ്യതിരുപതാംകൂറിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version