Kottayam

കരൂർ പഞ്ചായത്തിന്റെ അക്ഷര തലസ്ഥാനമായി ഇടനാട് മാറി ;മാണി സി കാപ്പൻ

Posted on

പാലാ :ഇടനാട് :കരൂർ പഞ്ചായത്തിന്റെ അക്ഷര തലസ്ഥാനമായി ഇടനാട് പ്രദേശം മാറിയെന്നു മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.ഇടനാട് സ്‌കൂളും ;ഇടനാട് ദേശീയ വായനശാലയും അക്ഷരങ്ങളുടെ ലോകത്തേക്ക് യുവ തലമുറയെ കൈപിടിച്ച് ആനയിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇടനാട്  ദേശീയ വായന ശാലയ്ക്ക് പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്‌ഘാടനം നടത്തുകയായിരുന്നു മാണി സി കാപ്പൻ എം എൽ എ.തന്റെ എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ ഈ വായനശാലയുടെ പുതിയ മന്ദിര നിർമാണത്തിന് നൽകിയത് തന്നെ ഈ വായന ശാല ജനഹൃദയങ്ങളിൽ ഇടം പിടിച്ചതുകൊണ്ടാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

ബ്ലോക്ക് മെമ്പർ ഷീലാബാബു ബ്ളോക്കിൽ നിന്നും അനുവദിപ്പിച്ച ഒരു ലക്ഷം രൂപായുടെ ഉപകരണങ്ങളും തദ്ദവസരത്തിൽ കൈമാറി .ബിജു പട്ടേട്ട് അധ്യക്ഷനായ യോഗത്തിൽ,പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു .അഡ്വ എസ് ഹരി ;വി കെ വിജയൻ ;കെ എസ് മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version