Kerala
അവിനാഷ് വലിയമംഗലം ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം:കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ അവിനാഷ് വലിയമംഗലം ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ജില്ലയിലെ 33 ഓളം അസോസിയേഷനുകളുടെ പ്രസിഡണ്ടായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
നിലവിൽ കോട്ടയം ജില്ലാ റെസിലിംഗ് അസോസിയേഷൻ പ്രസിഡണ്ടായി പ്രവർത്തിക്കുമ്പോഴാണ് പുതിയ സ്ഥാനലബ്ധി.