Kottayam
കിഴതടിയൂർ യൂദാസ്ളീഹായുടെ നൊവേന തിരുന്നാളിൻ്റെ മൂന്നാം ദിവസമായ ഇന്ന് സെൻ്റ് ജൂഡ് ദിനമായി ആചരിക്കും. ഇന്നത്തെ നിയോഗവും സെൻറ് ജൂഡ് ദിനമാണ്
പാലാ: കിഴതടിയൂർ യൂദാസ്ളീഹായുടെ നൊവേന തിരുന്നാളിൻ്റെ മൂന്നാം ദിവസമായ ഇന്ന് സെൻ്റ് ജൂഡ് ദിനമായി ആചരിക്കും. ഇന്നത്തെ നിയോഗവും സെൻറ് ജൂഡ് ദിനമാണ്.
രാവിലെ 5.30 നും 7 നും വിശുദ്ധ കുർബ്ബാനയും ,നൊവേനയും ഉണ്ടായിരിക്കും.10 ന് ആഘോഷമായ പാട്ട് കുർബ്ബാനയും നൊവേനയും റവ:ഫാദർ സെബാസ്റ്യൻ പെട്ട പുഴ മുഖ്യ കാർമ്മികത്വം വഹിക്കും.
12 ന് റവ ഫാദർ മാത്യു പുല്ലുകാലായിൽ മുഖ്യ കാർമ്മികത്വം നൽകുന്ന വിശുദ്ധ കുർബ്ബാനയും നൊവേനയും3 നും 5 നും ആഘോഷമായ വിശുദ്ധ കുർബ്ബാനയും നൊവേനയും റവ ഫാദർ മാത്യു മുതു പ്ളാക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നു.
6.30 ന് ജപമാല ഏഴിന് വിശുദ്ധ കുർബ്ബാന .കിഴതടിയൂർ പള്ളി ഇടവക വികാരി ഫാദർ തോമസ് പുന്നത്താനത്ത് ,റവ ഫാദർ മാത്യു വെണ്ണായി പ്പള്ളി ,റവ ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ ,കൈക്കാരൻമാരായ റ്റോമി കെ.കെ കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,റ്റോമി സെബാസ്റ്യൻ ഞാവള്ളിമംഗലത്തിൽ എന്നിവർ പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.