Kottayam
ദേ മുറ്റത്ത് വെള്ളം: മറ്റത്തിൽ കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു
പാലാ: ഇടനാട് :133 ഗുണഫോക്താക്കളുള്ള മറ്റത്തിൽ പദ്ധതിയുടെ തകരാറിലായ പമ്പ് സെറ്റിന് പകരം പുതിയതായി വാങ്ങിയ പമ്പ് സെറ്റിന്റെ പ്രവർത്തനോദ്ഘാടനം കെ .ഫ്രാൻസിസ് ജോർജ് എം .പി നിർവഹിച്ചു .ഫ്രാൻസിസ് ജോർജ് എം.പി യുടെ ഫണ്ടിൽ നിന്നായിരുന്നു പമ്പ് സെറ്റിനുള്ള രണ്ട് ലക്ഷം രൂപാ അനുവദിച്ചത്.
ജലവിതരണത്തിന് ഉണ്ടായി ക്കൊണ്ടിരുന്ന തടസ്സം ഇതോടെ പരിഹരിക്കപ്പെട്ടു . കുടിവെള്ള പദ്ധതി പ്രസിഡന്റ് ജോബിഷ് തേനാടികുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷീലാ ബാബു ,ഗിരിജാ ജയൻ ,എൻ .സുരേഷ് ,ജോർജ് പുളി ങ്കാട് ,എം ,ടി .സജി ,കുഞ്ഞുമോൻ മാടപ്പാട്ട് ,സജി കരിപ്പുകാട്ടിൽ ,മേരി സണ്ണി കണ്ടകത്ത് ,ബിജു പുലിയുറുമ്പിൽ ,സോജാ രാജു ,ഫ്രാൻസിസ് തോമസ് തേനടികുളത്തിൽ ,ഷാജി നെല്ലിക്കൽ ,അജി വട്ടക്കുന്നേൽ ,സിബി ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു .
ടാങ്കിനും ,കുളത്തിനും സൗ ജന്യമായി സ്ഥലം തന്ന മേരി മാത്യു മൂലക്കുന്നേലിനെയും ,അലക്സ്
പുലിയുറുമ്പിലിനെയും എം .പി .ചടങ്ങിൽ വച്ച് ആദരിച്ചു .