Kerala

എൻ.സി.പി യുടെ കോട്ടയം ജില്ലാ നേതൃക്യാമ്പ് ശനിയും ,ഞായറും പാലാ ഇടമറ്റം ഓശാന മൗണ്ടിൽ

Posted on

ശരത്പവാർ നേതൃത്വം കൊടുക്കുന്ന ഇൻഡ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒന്നായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി യുടെ (Ncp-s) കോട്ടയം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 2025 ഒക്ടോബർ 18, 19 ശനി, ഞായർ ദിവസങ്ങളിൽ പാലായ്ക്ക് സമീപം ഇടമറ്റത്തുള്ള ഓശാന മൗണ്ട് ക്യാമ്പ് സൈറ്റിൽ വച്ച് നടക്കുകയാണ്. ജാതി-മത-വർഗ്ഗീയ ശക്തികൾ മറ്റ് ഏതൊരു കാലഘട്ട
ത്തേക്കാളും ഇൻഡ്യയിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഈ ക്യാമ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേന്ദ്രത്തിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ കേരളത്തോട് എല്ലാ രംഗത്തും കാണിക്കുന്ന അവഗണന നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നു. എങ്കിലും കഴിഞ്ഞ 9 വർഷത്തിലേറെയായി ഇടതുപക്ഷ വിഭാഗം ജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്ന LDF സർക്കാർ എല്ലാ ജനങ്ങളെയും ചേർത്തുപിടിച്ചു മുന്നോട്ടുപോകുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ 9 വർഷത്തെ വികസന നേട്ടങ്ങൾ രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലുവാൻ സംസ്ഥാന ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എൻ.സി.പി. അങ്ങേയറ്റം പ്രശംസിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങ ളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ ജില്ലാ ക്യാമ്പിൽ കോട്ടയം ജില്ലയിലെ ക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്നു.

19 ഞായറാഴ്ച 10ന് ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടുരിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മുതിർന്ന നേതാക്കളെ ആദരിക്കും.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.എം സുരേഷ് ബാബു വർത്തമാനകാല രാഷ്ട്രീയം എന്ന വിഷയത്തിൽ ക്ലാസെടുക്കും. പി.കെ രാജൻ മാസ്റ്റർ ഇന്ത്യ 1946 മുതൽ 1948 വരെ എന്ന വിഷയത്തിൽ ക്ലാസെടുക്കും.

സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സഹകരണ മന്ത്രി വി -എൻ വാസവൻ ,കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി എന്നിവർ സംസാരിക്കും.

. മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ബെന്നി മൈലാടൂർ (ജില്ലാ പ്രസിഡണ്ട്) ബാബു കപ്പക്കാല ( ജില്ലാ സെക്രട്ടറി) അഡ്വ:ബേബി ഊരകത്ത് (പാലാ ബ്ളോക്ക് പ്രസിഡണ്ട്) ഗോപി പുറക്കാട്ട് (പാലാ ബ്ളോക്ക് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version