Kottayam
അല്ലപ്പാറ തോലമ്മാക്കൽ ജങ്ഷനിലെ സ്ഥിര അപകടം :കോൺവെക്സ് ട്രാഫിക് മിറർ സ്ഥാപിച്ചു ;ക്രഷ് ബാരിയർ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു
പാലാ :പാലാ വലവൂർ റൂട്ടിൽ സ്ഥിരം അപകട സ്ഥലമായി മാറിയ അല്ലപ്പാറ തോലമ്മാക്കൽ ജങ്ഷനിൽ റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു .പഞ്ചായത്ത് മെമ്പർ ആനിയമ്മയുടെ നിർദ്ദേശ പ്രകാരം റോഡ് സേഫ്റ്റി വർക്ക് വിഭാഗമാണ് സുരക്ഷാ കണ്ണാടി (കോൺവെക്സ് മിറർ) സ്ഥാപിച്ചത്.വീപ്പകൾ സ്ഥാപിച്ച് സുരക്ഷാ വൈറ്റ് റിബണുകളും സ്ഥാപിച്ചിട്ടുണ്ട് . ഇന്നലെ പി ഡബ്ലിയൂ അസിസ്റ്റൻഡ് എൻജിനീയറോടൊപ്പം വാർഡ് മെമ്പർ ആനിയമ്മയും സംഭവ സ്ഥലത്ത് എത്തിയിരുന്നു .
ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിന് മുന്നോടി ആയുള്ള ടെണ്ടർ നടപടികളിലേക്ക് കടന്നിട്ടുള്ളതായി അധികൃതർ സൂചിപ്പിച്ചു .ഏലപ്പാറ ജങ്ഷനിലെ ഈ ജങ്ഷനിൽ സ്ഥിരമായി അപകടങ്ങൾ പതിവായിരുന്നു .ഇക്കഴിഞ്ഞ ദിവസവും ബൈക്ക് യാത്രികൻ തോട്ടിൽ വീണു ഗുരുതരമായി ചികിത്സയിൽ തുടരുകയാണ് .