Kottayam
പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പാലാ ഉപജില്ല ശാസ്ത്രോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു
പാലാ:പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പാലാ ഉപജില്ല ശാസ്ത്രോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമാണ് ശാസ്ത്രോത്സവം.
. വൈസ് പ്രസിഡൻറ് സ്റ്റെല്ലാ ജോയി, മെമ്പർ അനുപമ വിശ്വനാഥ് , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ., ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി കുര്യൻ, സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ , കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ്, ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്,
പാലാ AEO സജി കെ. ബി., പി. ടി. എ. പ്രസിഡൻ്റ് . പ്രകാശ് മൈക്കിൾ, പാല DEO സത്യപാലൻ പി. പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.