Kottayam

ഈ അധ്യയന വർഷത്തെ പാലാ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം, SciNova -P- 2025 എന്ന പേരിൽ ഒക്ടോബർ 7, 8 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

Posted on

ഈ അധ്യയന വർഷത്തെ പാലാ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം, SciNova -P- 2025 എന്ന പേരിൽ ഒക്ടോബർ 7, 8 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലായി പാല ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും രണ്ടായിരത്തിൽ പരം കുട്ടികൾ രണ്ടു ദിവസങ്ങളിലായി പങ്കെടുക്കുന്നു.

ശാസ്ത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ ഏഴാം തീയതി രാവിലെ 10 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ., തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി സ്റ്റെല്ലാ ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി, പാലാ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീ. സത്യപാലൻ പി. , സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാദർ ജോസഫ് വെട്ടുകല്ലുംപുറത്ത്, പി.ടി.എ. പ്രസിഡൻ്റ് ശ്രീ. പ്രകാശ് മൈക്കിൾ ഇളംതോട്ടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സമാപന സമ്മേളനം ഒക്ടോബർ എട്ടാം തീയതി ബുധനാഴ്ച 5 pm ന് ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും .

പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. സജി കെ. ബി. , സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ്കുട്ടി കുര്യൻ, എച്ച്. എം. ഫോറം കൺവീനർ ശ്രീ. ഷിബുമോൻ ജോർജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. അനൂപ് സി. മറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : . ജോബിച്ചൻ ജോസഫ് (പ്രിൻസിപ്പാൾ),  സജി കെ. ബി ( AEO പാലാ);  ജെയിംസ്കുട്ടി കുര്യൻ (ഹെഡ്മാസ്റ്റർ),  ഷിബുമോൻ ജോർജ് ( HM ഫോറം കൺവീനർ),  സാബു പാറയിൽ (മാനേജർ പ്രതിനിധി).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version