Kottayam
ഈറ്റക്കുന്ന് റസിഡൻസ് വെൽഫയർ അസോസിയേഷൻ അടിവാരത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിച്ചു
അടിവാരം : ഈറ്റക്കുന്ന് റസിഡൻസ് വെൽഫയർ അസോസിയേഷൻ അടിവാരത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിച്ചു .ദിനാചരണത്തോടനുബന്ധിച്ച് പാറമട ഭാഗം മുതൽ ഈറ്റക്കുന്ന് വരെ റോഡിൻ്റെ ഇരുവശവും ശുചീകരിച്ചു.റോഡരികുകൾ പൂച്ചെടികൾ വച്ച് മനോഹരമാക്കുകയും ചെയ്തു.
അസോസിയേഷൻ മുതിർന്ന അംഗം പി എൻ സുകുമാരൻ സേവനദിനം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ബിബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജൂബിൻ തറപ്പേൽ സ്വാഗതവും ട്രഷറർ ബേബി കടപ്രറയിൽ നന്ദിയും പറഞ്ഞു.ഭരണസമിതി അംഗങ്ങൾ നാട്ടുകാർ തുടങ്ങിയവർ സേവനദിനത്തിൽ പങ്കാളികളായി.