Politics
കെ സി (ഡി) യിൽ തൃണമൂലിൽ ലയിക്കാത്തവർ ബിജെപി യിൽ ചേരുന്നു :കോട്ടയത്ത് ലയന സമ്മേളനം വിളിക്കാൻ നീക്കം
കോട്ടയം :ഷോണീരവം :3— ജോസഫ് ഗ്രൂപ്പ് കോട്ടയം മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പൻ ചെയർമാനായ കേരളാ കോൺഗ്രസ് (ഡെമോക്രാറ്റിക്) പാർട്ടി തൃണമൂൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചപ്പോൾ ലയന വിരുദ്ധരായി നിന്നവർ ബിജെപി യിൽ ചേരുവാൻ തീരുമാനിച്ചു .സ്ഥാപക സംസ്ഥാന ചാർജ് സെക്രട്ടറി പ്രസാദ് ഉരുളികുന്നത്തിന്റെ നേതൃത്വത്തിലാണ് ബിജെപിയിലേക്ക് ചേരുവാനുള്ളവർ ഒത്തു കൂടുന്നത് .സജി മഞ്ഞക്കടമ്പിലിനോടൊപ്പം സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രസാദ് ഉരുളികുന്നം പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളെ തുടർന്ന് കെ സി ഡി പ്രവർത്തനം നിർത്തി വച്ചിരിക്കുകയായിരുന്നു .
ഇതിലേക്കായി കോട്ടയത്ത് ലയന സമ്മേളനവും വിളിക്കാനുള്ള നീക്കത്തിലാണ് ഇവർ.കെ സി ഡി യുടെ ജില്ലാ പ്രസിഡന്റുമാർ ;ജില്ലാ സെക്രട്ടറിമാർ എന്നിവർ ലയന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ .ബിജെപി യിൽ ചേർക്കുന്നതിനും ;ലയനസമ്മേളനത്തിനും ചുക്കാൻ പിടിക്കുന്നത് കോട്ടയം ജില്ലയിലെ മുൻ എം എൽ എ യുടെ മകനാണ് .പാലായിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഇദ്ദേഹം പാലായിൽ മുൻ മുൻസിപ്പൽ ചെയര്മാനെയും കൂടെ കൂട്ടിയിട്ടുണ്ട് .പല നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെ ചേർത്ത് ബിജെപി യുടെ യൂണിറ്റും രൂപീകരിക്കുന്നുണ്ട് .
ജോസഫ് ഗ്രൂപ്പിലുള്ള നേതാക്കളെ പലരെയും സമീപിച്ചെങ്കിലും അവർ ക്ഷണം നിരസിച്ചതായാണ് അറിയാൻ കഴിഞ്ഞത് .ജോസഫ് ഗ്രൂപ്പിന്റെ പാലായിലെ വനിതാ നേതാക്കളും ക്ഷണം നിരസിച്ചു .ജോസഫ് ഗ്രൂപ്പിന്റെ മുൻ മണ്ഡലം പ്രസിഡണ്ട് ആയ പൊതു പ്രവർത്തകനെ സമീപിച്ചെങ്കിലും അദ്ദേഹവും ക്ഷണം സ്വീകരിച്ചിട്ടില്ല .ലയൺസ് ക്ലബ്ബ് ഭാരവാഹിയായ ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു അറിയിച്ചിട്ടുണ്ട് .ഏതായാലും മുൻ എം എൽ എ യുടെ മകൻ പാലായിലും പരിസര പ്രദേശങ്ങളിലും ഒരു ബിജെപി ട്രെൻഡ് സൃഷ്ടിച്ചിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ