Kerala

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കുവാൻ ആദ്യ ദിനം എത്തിയത് 2285 പേർ

Posted on

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി.

കരട് വോട്ടർപ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂർത്തിയായവർക്ക്‌ ഒക്ടോബർ 14 വരെ പേര് ചേർക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് അവസരം. വിവരങ്ങൾ തിരുത്താനും വാർഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version