Kottayam

ഭാരതത്തിൻ്റെ വലിയ മൽ പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.

Posted on

പാലാ . ഭാരതത്തിൻ്റെ വലിയ മല് പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.

ചേർപ്പുങ്കലെ വൈദീക മന്ദിരമായ കാസാ ദെൽ ക്ലയറോയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മധുരം പങ്ക് വെയ്ക്കുകയും ചെയ്തു. നൂറ് കണക്കിന് വൈദീകർക്ക് അറിവ് പകർന്നു നൽകിയ കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് അർഹമായ അംഗീകാരമാണ് ഭാരതത്തിലെ വലിയ മല് പാൻ പദവിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. കോട്ടയം സീരിയാണ് കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് ഭാരതത്തിൻ്റെ വലിയ മല് പാൻ പദവി നൽകിയത്.

റൂബി ജൂബിലി ആഘോഷിക്കുന്ന സീരിയിൽ ദിർഘകാലം അധ്യാപകനായിരുന്നു അദ്ദേഹം . പാലാ രൂപതയിലെ വൈദികനായ അദ്ദേഹം സുറിയാനി ഭാഷയിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിത്വവും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചിയതാവുമാണ്. പാലാ രൂപത മുഖ്യ വികാരി ജന റാൾ മോൺ. ജോസഫ് തടത്തിൽ , വികാരി ജനറാൾ മാരായ മോൺ .ജോസഫ് മലേപ്പറമ്പിൽ , മോൺ . സെബാസ്റ്റ്യൻ വേത്താനത്ത് ,മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ,ആശുപത്രി പ്രൊജക്ട്സ് , ഐ ടി , ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ. ഫാ . ജോസ് കീരഞ്ചിറ എന്നിവർ പ്രസംഗിച്ചു,

Photo Caption ‘

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version