Kerala

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജവെയ്പ് നടന്നു.

Posted on

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജവെയ്പ് നടന്നു.

സർവ്വാഭരണ ഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയുടെ മുന്നിൽ
ഇന്ന് ( 29/09) തിങ്കളാഴ്ച വൈകിട്ട് 6.30 ന് മേൽശാന്തി കല്ലംപളളി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജവയ്പ്പ് നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ ദേവീ മന്ത്രോച്ചാരങ്ങളോടെ പങ്കെടുത്തു. തുടർന്ന് തിരുവരങ്ങിൽ ഭക്തിഗാനസുധ അവതരിപ്പിച്ചു.

പൂജയെടുപ്പും വിദ്യാരംഭവും ഒക്ടോബർ 02 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് നടക്കും. തുടർന്ന് വിദ്യഗോപാലമന്ത്ര അർച്ചന.

NB:

  1. തെക്കേമഠത്തിൽ പ്രതേകം തയ്യാറാക്കിയ മഹാസാരസ്വതഘൃതം ദേവസ്വം കൗണ്ടറിൽ ലഭ്യമാണ്. വില ₹220. (100ml Bottle)
  2. വിദ്യഗോപാലമന്ത്ര അർച്ചനയിൽ പങ്കെടുക്കുന്ന കുട്ടികൾ തൂശനിലയും ആവശ്യമായ പുഷ്പങ്ങളും കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version