Kerala

നാടിനാകെ മാതൃകയായി മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂർത്തിയാക്കിയത് തനിക്ക് ആത്മവിശ്വാസമേകി:പാലാ നഗരസഭാ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ

Posted on

പാലാ :നാടിനാകെ മാതൃകയായി മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂർത്തിയാക്കിയത് തനിക്ക് ആത്മവിശ്വാസമേകിയാതായി പാലാ നഗരസഭാ ആറാം വാർഡ്  കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയുടെ കാമ്പയിനായ എന്റെ നാട് ;എന്റെ നാടിൻറെ വികസനം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈജു കൊല്ലമ്പറമ്പിൽ.നാടിൻറെ വികസന പ്രവർത്തനം നടത്തിയപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്നും തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനും ശ്രമമുണ്ടായതായും  താൻ അതിനെയൊക്കെ അവഗണിക്കുന്നതായും ബൈജു കൊല്ലമ്പറമ്പിൽ കൂട്ടിച്ചേർത്തു.

മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി

പുതിയ കിണറും,   ടാങ്കും പണിയുകയും ഇതിനുള്ള സ്ഥലം രണ്ട് വ്യക്തിക ളിൽ നിന്ന് നഗരസഭ സെക്രട്ടറിയുടെ പേരിൽ എഴുതി നൽകുകയും (കരം അടയ്ക്കുകയും ) ചെയ്തിട്ടുണ്ട്. വിവിധ വർഷങ്ങളിലായി 82 ലക്ഷം രൂപാ പദ്ധതിക്ക് ചിലവ് വന്നു. 100 -ൽ അധികം ഗുണഭോക്താക്കൾ അംഗങ്ങളാണ്. വാട്ടർ പ്യൂരിഫയർ (പ്ലാന്റ്) ഉപയോഗിച്ച് വെള്ളം ശുദ്ധമാക്കി വിതരണം ചെയ്യുന്നു. പൊതുയോഗം വിളിച്ച് കോട്ടയം കളക്ട്രേറ്റിൽ സൊസൈറ്റി രജിസ്റ്റർ ചെയ്‌തു. Reg. No. KTM/TC/8/2025. ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്‌ത പദ്ധതികൾക്ക് മാത്രമേ മുന്നോട്ട് സർക്കാർ ഫണ്ട് ലഭ്യമാകൂ എന്ന് മനസ്സിലാക്കുന്നു.

പുലിമലക്കുന്ന് വാർഡിലെ ഏറ്റവും തിരക്കേറിയ റോഡായ ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് വർഷങ്ങളായി പാച്ച് വർക്ക് മാത്രം ചെയ്‌ത്‌ പോന്നത് ഇപ്പോൾ 62 ലക്ഷം രൂപാ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് റീടാർ ചെയ്യുകയും തുടക്കം മുതൽ ഒടുക്കം വരെ 2 വശവും ഐറിഷ് ചെയ്‌ത് വീതി കൂട്ടുകയും ചെയ്തു.

3. മുണ്ടാങ്കൽ ഇളംതോട്ടം പള്ളി മഠം റോഡ് 15 ലക്ഷം രൂപയുടെ ടെണ്ടറും കരാറും പൂർത്തിയാക്കി പാച്ച്വർക്ക് നടത്തി. ഫുൾ റീടാറിംഗ് കനത്ത മഴകാരണം താമസിക്കുന്നു.

2025-26 ലെ 3 ലക്ഷം രൂപയുടെ വർക്ക് ഉൾപ്പെടെ വാർഡിലെ മുഴുവൻ വഴികളും റീടാറിംഗും പാച്ച് വർക്കും നടത്തി മുഴുവൻ പണവും വിനിയോഗിച്ചു.5. എല്ലാ വർഷവും വാർഷിക പദ്ധതികൾ, വീട് മെയിൻറനൻസ്, കോഴിക്കുഞ്ഞ്, പച്ചക്കറി തൈകൾ വിതരണം തുടങ്ങി വാർഷിക പദ്ധതികൾ ആവശ്യക്കാർക്ക് അറിയിപ്പ് നൽകി ഫോം നൽകി കൂടെനിന്ന് നടപ്പാക്കി.

6. രണ്ട് ലൈഫ് വീടുകൾ പൂർത്തിയാക്കി. ഒന്നിൻ്റെ പണി നടന്നുവരുന്നു.

7. വാർഡിൽ പെട്ട സ്ഥലമായ പാലാ നഗരസഭാ തുടക്കമായ മുണ്ടാങ്കലിൽ I LOVE PALA, Welcome Pala Municipality എന്ന എൽ.ഇ.ഡി. 1ightബോർഡ് സ്ഥാപിച്ചു.

മുണ്ടാങ്കൽ ഭാഗത്ത് റോഡ് സൈഡിലെ നാല് വീടുകൾക്ക് നമ്പർ ഇല്ലാത്ത തായിരുന്നു. അവർക്ക് അമൃത് പദ്ധതിയിൽപെടുത്തി സൗജന്യമായി വാട്ടർ അതോറിട്ടി യുടെ സൗജന്യ വാട്ടർ കണക്‌ഷൻ നൽകുവാൻ സാധിച്ചു.

9. പുതുതായി ആവശ്യപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ നൽകുവാൻ കഴിഞ്ഞു.

10. കൃത്യമായ കാലയളവിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി തെളിയാൻ വേണ്ട കാര്യങ്ങൾ ചെയ്തു.

11. കോവിഡ് കാലത്ത് അരി, പച്ചക്കറി കിറ്റുകൾ വാർഡിൽ വിതരണം ചെയ്തു.

12. വാർഡിലെ പ്രധാന ആതുര സ്ഥാപനമായ മരിയസദനത്തിലെ പ്രവർത്തന ങ്ങൾ ചുവടെ.

(1) കോവിഡ് കാലത്ത് 70 മരണമെന്ന് മെഡിക്കൽ വിദഗ്‌ധർ രേഖപ്പെടു ത്തിയ മരിയ സദനത്തിൽ 500 പേർക്ക് കോവിഡ് വന്നപ്പോൾ CFLTC ആയി മരിയസദനത്തെ മാറ്റി. പ്രായമായ നാല് പേർ മാത്രമാണ് മരണപ്പെട്ടത്.

(2) സേവനങ്ങൾക്കായി 40-ഓളം വോളണ്ടിയർമാരുടെ സേവനം പ്രയോജ നപ്പെടുത്തി.നഗരസഭയുമായി ഏകോപനം നടത്തി

(3) വിശ്വാസ് കമ്പനി ഉൾപ്പെടെ സുമനസ്സുകളിൽ നിന്നും നാല് നേരം ഭക്ഷണം ഉറപ്പുവരുത്തി.

(4) നഗരസഭയുടെ യാചക പുനരധിവാസ പദ്ധതിയിൽ 20 പേർക്കാണ് നിലവിൽ പണം നൽകിവന്നത്. ഇത് 35 പേർക്കായി വർദ്ധിപ്പിച്ചു.

(5) ആറ് മാസം മുമ്പ് ജീവനക്കാരുടെ ശമ്പളത്തിന് സി.എസ്.ആർ. ഫണ്ട് വിഷയം ഉണ്ടായപ്പോൾ മഹാകാമ്പയിന്റെ ഭാഗമായി മുന്നിൽ നിൽക്കാനും 22 ദിവസം കൊണ്ട് 1.15 കോടി സമാഹരിച്ച് കിഴതടിയൂർ ബാങ്കിലെ കടം വീട്ടാൻ കഴിഞ്ഞു. ഞാൻ പ്രതിനിധീകരിക്കുന്ന ആറാം വാർഡിൽ നിന്നുതന്നെ 4.5 ലക്ഷം രൂപാ സമാഹരിച്ചു.ആരോഗ്യമേഖല

പാലാ ഗവൺമെൻ്റ് ഹോസ്‌പിറ്റലിൽ ഡയാലിസിസ് ആരംഭിക്കാൻ ആർ.ഒ. പ്ലാന്റ് ഉൾപ്പെടെ സ്ഥാപിച്ചു. പുതിയ നെഫ്രോളജി ഡോക്‌ടറെ പോസ്റ്റ് ചെയ്ത് കിഫ്ബിയുടെ ഒരു കോടി പത്ത് ലക്ഷം രൂപാ മുടക്കി. ഇപ്പോൾ മൂന്ന് ഷിഫ്ട‌് ഡയാലിസിസ് നടക്കുന്നു.

2. പോസ്റ്റുമോർട്ടം – എൻ്റെ കുടുംബത്തിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ അസൗകര്യം മനസ്സിലാക്കിയപ്പോൾ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൾ കട്ടർ ഉൾപ്പെടെ വാങ്ങി ഡോക്‌ടറെ പോസ്റ്റ് ചെയ്‌ത്‌ പോസ്റ്റുമോർട്ടം പാലാ GH ൽ ആരംഭിച്ചു.

3. മുഴുവൻ ഒ.പി.കളും പുതിയ ബ്ലോക്കിലേക്ക് മാറ്റി. ക്യാൻസർ യൂണിറ്റ് മാറ്റി യത് വലിയ കാര്യമായി കാണുന്നു.

4. പുതിയ കാഷ്വാലിറ്റിയുടെ മുറ്റവും പരിസരവും ടൈൽ പാകി ഗതാഗതയോഗ്യവും സഞ്ചാര യോഗ്യവുമാക്കി.

ഈ വർഷത്തെ പദ്ധതിയിൽപെടുത്തി ഡിജിറ്റൽ എക്സ്‌റേ വാങ്ങുന്നത് എന്റെ വ്യക്തിപരമായ ദുരനുഭവത്തിൽ നിന്നും, നിരന്തരം കൗൺസിലിലും വർക്കിംഗ് ഗ്രൂപ്പ് (ആരോഗ്യം, ) എന്നിവടെയും ഇടപെട്ട് നടപ്പിലാക്കിയതാണെന്ന് വിശ്വസിക്കുന്നു.

ആർ.ജി.സി.ബി. ലാബ് 5 കോടി രൂപ മുടക്കി പാലാ ഗവൺമെൻ്റ് ആശുപ ത്രിയിൽ ജോസ് കെ മാണി MP യുടെ നിർദേശപ്രകാരം സ്ഥാപിച്ചു. ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. കേന്ദ്ര ഗവൺമെന്റ് ലാബാണ്. രാത്രി 11 മണിക്ക് സൂപ്രണ്ടിൻ്റെ ഭാര്യവീട്ടിൽ അന്നത്തെ ചെയർമാൻ തിരുവനന്തപുരത്തുനിന്ന് വരികയും പാലായിൽ നിന്ന് ആർ.ജി. സി.ബി. ടീം അടൂർ എത്തിയുമാണ് എം.ഒ.യു. ഒപ്പിട്ടത്. ഇപ്പോൾ സ്കാനിംഗ് ഉൾപ്പെടെ 12 കോടിയുടെ ഉപകരണങ്ങളുടെ കൂടി ഓർഡർ ആയിരിക്കുന്നു. ഇപ്പോൾ ലാബ് 24 മണിക്കൂറും പ്രവർത്തിക്കുന്നു

7. റോട്ടറി ക്ലബ്ബിന്റെ വക ഓക്സിജൻ കോൺസ്ട്രേറ്റർ, ബൈപാസ് തുടങ്ങിയവ ആശുപത്രിക്ക് ലഭ്യമാക്കി.

8. കോവിഡ് കാലത്ത് ജനമൈത്രി പോലീസിനോടും സൻമനസ്സ് കൂട്ടായ്മ യോടും ചേർന്ന് നാട്ടിൽ പൊതിച്ചോർ വിതരണം ചെയ്തു.

9. കോവിഡ് സമയത്ത് CFLTC കളുടെ ഏകോപനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു.ടോയ്ലറ്റ്, എം.സി.എഫ്., തുമ്പൂർമുഴി

1. നഗരസഭയുടെ മുഴുവൻ ടോയ്‌ലറ്റും നേരിൽ കണ്ട് പോരായ്‌മകൾ പരിഹരി ക്കാൻ സാധിച്ചു.

2. എട്ട് മോഡുലാർ ടോയ്‌ലറ്റ് സ്ഥാപിച്ചു.

3. ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസിൻ്റെ എതിർവശത്തായി പുതിയ ടോയ്ലറ്റ് നിർമ്മിക്കാൻ കഴിഞ്ഞു.

4. മുന്ന് തുമ്പുർമുഴി യുണിറ്റ് സ്ഥാപിച്ചു.

സ്റ്റേഡിയത്തിൽ എം.സി.എഫ്. സ്ഥാപിച്ചു. 5.

6. ഡമ്പിംഗ് ഗ്രൗണ്ട് സ്ഥലം റീസർവ്വേ നടത്തി പോക്കുവരവ് ചെയ്യിച്ചു.

7. 32 സെന്റ് സ്ഥലം സർക്കാർ പ്രസിനായി നടപടി പൂർത്തിയാക്കി. 500 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു.

8. കണ്ടിജന്റ് ജീവനക്കാർക്ക് തൊഴിൽ ഉപകരണങ്ങൾ ലഭ്യമാക്കി, പവർവാഷ്, വീഡ്‌കട്ടർ തുടങ്ങിയവ.

9. സ്റ്റേഡിയത്തിലെ സ്‌പിംഗ്ലർ ചെറിയ തുകയ്ക്ക് റിപ്പയർ ചെയ്‌ത്‌ പുല്ല് നില നിർത്തി.

10. സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന് പ്രത്യേക മീറ്റർ സ്ഥാപിച്ച് കറന്റ് ചാർജ്ജ് ഇനത്തിലെ നഷ്‌ടം നികത്തി.

11. മുഴുവൻ നടത്തക്കാർക്കും സ്റ്റേഡിയത്തിൽ പാസ് ഏർപ്പെടുത്തി പണം സമാഹരിച്ചു.

നഗരസഭയിലെ പൊതുവിഷയങ്ങൾ

1. കോവിഡ് കാലത്തെ ദുരിതം മനസ്സിലാക്കി ഏതാണ്ട് 45 ലക്ഷം രൂപയോളം മുടക്കി നഗരസഭ ഗ്യാസ് ക്രിമറ്റോറിയം എന്നെ ചുമതല ഏൽപ്പിച്ചതുപ്രകാരം പൂർത്തിയാക്കി. എൻ്റെ മേൽനോട്ടത്തിൽ തന്നെ ആദ്യ ബോഡി ദഹിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു.

2. 55 ലക്ഷം രൂപാ മുടക്കി മുടങ്ങികിടന്ന ടൗൺഹാൾ എ.സി. പ്രവർത്തനം നടപ്പാക്കാൻ മുൻകൈ എടുക്കാൻ സാധിച്ചു.

3. ജുഡീഷ്യൽ കോംപ്ലക്‌സിൽ 12 മുറികൾ ജൽ ജീവൻ മിഷന് വാടകയ്ക്ക് നൽകി 50000/- രൂപാ മാസവരുമാനം നഗരസഭയ്ക്ക് ഉണ്ടായി. (ഈ സ്ഥല ത്തിന്റെ രേഖകൾ നഗരസഭയ്ക്ക് നഷ്‌ടപ്പെടുമായിരുന്നു. ആയത് കണ്ട ത്താൻ സാധിച്ചു).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version