Kottayam
പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ
പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്.
വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് പൊന്നംവരിക്കയിൽ എന്നിവർ നയിച്ചു.
എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സെക്രട്ടറി ബെനിസൺ സണ്ണി, ബിയോ ബെന്നി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.