Kerala
കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.
കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ളാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പെരുമ്പാവൂർ എഎസ് പി ഹാർദിക്ക് മീണ യുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
കാറിൻ്റെ സീറ്റിന്റെ ഉള്ളിലായാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.
ഒഡീഷയിൽ നിന്നും കാർ വാടകയ്ക്കെക്കെടുത്തതാണ്. കേരള രജിസ്ട്രേഷനുള്ള വ്യാജ
നമ്പർ പ്ലേറ്റാണ് കാറിൽ ഘടിപ്പിച്ചിരുന്നത്.
നേരത്തെയും പ്രതികൾ ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. പെരുമ്പാവൂർ, അങ്കമാലി, കാലടി മേഖലകളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നത്.