Kerala
ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു
കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ
മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു.
ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇ എം രാധ, ഇ എം ശ്രീധരൻ, ഇ എം ശശി എന്നിവർ സഹോദരങ്ങളാണ്.