Kottayam

തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ കരൂർ പഞ്ചായത്തിൽ കുടി വെള്ളത്തിന് തീ പിടിക്കുന്നു

Posted on

പാലാ :കരൂർ പഞ്ചായത്തിലെ പോണാട് കുടിവെള്ള പദ്ധതി ആരോപണ പ്രത്യാരോപണ നിഴലിലാണ് .തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കുടിവെള്ളത്തിന് തീ പിടിക്കുന്നതെന്നത് ശ്രദ്ധേയമാണ്.പോണാട്  കുടി വെള്ള പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആരോപണങ്ങളാൽ സജീവമായിരുന്നു .ഇന്നലെ കുളത്തിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ട് കൊടുത്ത അലക്‌സാണ്ടർ ജോസഫ് (പൂവേലിക്കൽ മാമച്ചൻ)പഞ്ചായത്തിലെത്തി കുടിവെള്ള പദ്ധതിയുടെ കമ്മിറ്റി കൂടിയിട്ട് വര്ഷങ്ങളായി ഉടൻ തന്നെ കമ്മിറ്റി കൂടുവാനായുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് രേഖ മൂലം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതോടെയാണ്‌ കുടി വെള്ള പ്രശ്നം വീണ്ടും സജീവമായത് .

താൻ വിട്ടു കൊടുത്ത മൂന്നു സെന്റ് സ്ഥലം ഇത് വരെ പഞ്ചായത്തിലേക്ക് കൈമാറാനുള്ള യാതൊരു നടപടിയും വാർഡ് മെമ്പർ ആനിയമ്മ സ്വീകരിച്ചിട്ടില്ലെന്നും ,താനാണ് ഇപ്പോഴും സ്ഥലത്തിന്റെ കരം അടയ്ക്കുന്നതെന്നും പൂവേലി  മാമച്ചൻ അഭിപ്രായപ്പെട്ടു.കുടിവെള്ള പദ്ധതിയിൽ ആകെ അഴിമതിയാണെന്ന് മാമച്ചൻ പറഞ്ഞു .വര്ഷങ്ങളായി കണക്കുമില്ല ,കമ്മിറ്റിയുമില്ല ഇതൊക്കെ വര്ഷങ്ങളായി കരൂർ പഞ്ചായത്തിൽ നടമാടുന്ന അഴിമതിയാണെന്നും മാമച്ചൻ ആരോപിച്ചു .

പൂവേലിക്കൽ മാമച്ചൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത് .പരാതിയെ കുറിച്ച് കരൂർ എട്ടാം വാർഡ് മെമ്പർ ആനിയമ്മയോട് അന്വേഷിച്ചപ്പോൾ .ഇതിനു മുൻപിലുള്ള കമ്മിറ്റി  കണക്ക് വച്ചിട്ടില്ലെന്നും അതിനു ശേഷമാണ് കമ്മിറ്റി മുടങ്ങിയതെന്നുമാണ് അഭിപ്രായപ്പെട്ടത്.1995– 2000 കാലയളവിൽ ജനങ്ങൾ ദൂരെ ദിക്കുകളിൽ നിന്നും വെള്ളം കൊണ്ട് വരുന്നത് കണ്ടപ്പോൾ അവരുടെ പരാതിയിൽ നിന്നുമാണ് ഈ കുടി വെള്ള പദ്ധതി രൂപം കൊള്ളുന്നത് .അന്ന് മുതൽ ഇന്ന് വരെ ചില ശക്തികൾ ദുരാരോപം ഉന്നയിക്കുകയാണ് .സ്ഥലം വിട്ടു കൊടുത്തവർ മുൻകൈ എടുത്താണ് പഞ്ചായത്തിലേക്ക് നൽകേണ്ടതെന്നും ആനിയമ്മ അഭിപ്രായപ്പെട്ടു .

12500 രൂപാ തന്റെ കൈക്കാശ് മുടക്കിയാണ് മോട്ടോർ കേടായപ്പോൾ നന്നാക്കിയതെന്നും ഏതാനും മാസം മുൻപ് കൂടിയ കുടിവെള്ള കമ്മിറ്റിയിൽ ലാലിച്ചൻ ജോര്ജും പങ്കെടുത്തതാണെന്നും ; തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ  തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കെയെന്നും ആനിയമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version