Kerala

കിളി പോയത് ആരുടെ :ജനതാ ദളിന്റെയോ ;ജനങ്ങളുടെയോ..? തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലായിൽ എസ് ഡി പി ഐ ക്ക് സ്ഥാനാർത്ഥികൾ വരുന്നു

Posted on

പാലാ :മഹാമേരു പോലെ വളർന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിക്ഷേപമുള്ള സഹകരണ ബാങ്കായ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിനെ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ത്തി പൊട്ടിചിരിച്ച ഡയറക്ടർ ബോർഡ് മെമ്പർമാരിൽ മുമ്പനായ ഒരു ഡയറക്ടർ ബോർഡ് മെമ്പർ എസ്  ഡി പി ഐ യിൽ ചേർന്നു  എന്ന് ഇന്നലെ ഉച്ചയോടെ അറിഞ്ഞപ്പോൾ കിളി പോയത് പാലായിലെ ജനങ്ങളുടെയായിരുന്നു.അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദളിന്; കിളിയുണ്ടായിട്ടു വേണ്ടേ കിളി പോകാൻ എന്ന മട്ടിലായിരുന്നു .കിളി പോയി ;ഒരു യാത്രയിൽ ;ഹണി ബീ എന്ന സിനിമയുടെയൊക്കെ നിർമ്മാതാവ് ആയിരുന്നു കഥാ നായകൻ .

ജനതാ ദൾ സംസ്ഥാന നേതാക്കൾക്ക് ദേവ ഗൗഡയെ കാണാൻ ഫ്ലൈറ്റ് ടിക്കറ്റ് വീട്ടിലെത്തിച്ച വകയിലും ,നിയമസഭാ തെരെഞ്ഞെടുപ്പിൽ 5 ലക്ഷം അടങ്ങിയ പെട്ടി  എം എൽ എ മാരാകാൻ സാധ്യതയുള്ളവരുടെ വീട്ടിലും എത്തിച്ചപ്പോൾ കിളി പോയി എന്ന സിനിമയുടെ നിർമ്മാതാവ് പൂക്കന്ന്  അപ്പൻ മയിസ്രേട്ടായി എന്ന് പറഞ്ഞപോലെ ജനതാ ദൾ സംസ്ഥാന ട്രഷറാറും  ആയി .കിഴതടിയൂർ ബാങ്ക് തകർന്നപ്പോഴാണ് ഇതൊക്കെ നാട്ടുകാരുടെ കാശിട്ടുള്ള കളിയാണെന്നു മാലോകർക്ക് മനസിലായത് .കിഴതടിയൂർ ബാങ്കിൽ നിന്നും കിളി പോയ നിർമ്മാതാവ് എടുത്ത കോടികൾ തിരിച്ചടയ്ക്കണമെന്നു ബാങ്ക് അധികാരികൾ ആവശ്യപ്പെട്ടപ്പോൾ.അധികം കളിക്കേണ്ട കളിച്ചാൽ കപ്പൽ മുക്കും എന്ന ഭീഷണിയും കിളി പോയ നിർമ്മാതാവ് മൊഴിഞ്ഞു.ഒടുവിൽ പാലായിലെ ഒരു മത മേധാവിയെ വിളിച്ച് കാര്യം പറഞ്ഞു ബാങ്ക് പൊട്ടാൻ പോകുന്നു കാശ് വേണേൽ പിൻ  വലിച്ചോ .കോടി കണക്കായ നിക്ഷേപം പിൻ  വലിച്ചത് പലരും അറിഞ്ഞു .പിറ്റേ ദിവസം മുതൽ കിഴതടിയൂർ ബാങ്കിന് മുൻപിൽ വൻ ക്യൂ പ്രത്യക്ഷപ്പെട്ടു.എല്ലാവരും കാശ് പിൻവലിക്കാൻ വന്നവരായിരുന്നു .ഇതായിരുന്നു കിളി പോയ നിർമ്മാതാവും ആഗ്രഹിച്ചിരുന്നത്.

രണ്ടു ദിവസം മുൻപ് ഒരു എസ് ഡി പി ഐ നേതാവ് ഫെസ്  ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു കോട്ടയം ഓപ്പറേഷൻ ,ആകാംഷയുടെ  മുൾമുനയിൽ .അപ്പോൾ നേരത്തെ തന്നെ എസ് ഡി പി ഐ യുമായി ബന്ധപ്പെട്ടായിരുന്നു നീക്കങ്ങൾ ഒക്കെയും.പാലാ ഭാഗത്ത് എസ് ഡി ഐ ശക്തമല്ലെങ്കിലും ,മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ടയിൽ എസ് ഡി പി ഐ ശക്തമാണ് .തദ്ദേശ തെരെഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും നേരിട്ട് 5 മുൻസിപ്പൽ കൗൺസിലർമാരെ വിജയിപ്പിക്കാനും ;10 ഓളം സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് വരുവാനും അവർക്കു കഴിഞ്ഞു .പ്രാദേശിക വിഷയങ്ങളിൽ ഇടപെടുകയും ;അതിലൊക്കെ വൻ വിജയം നേരിടുകയും ചെയ്തിരുന്നു .2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പി സി ജോർജ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ എസ് ഡി പി ഐ യുടെ ശക്തമായ പിന്തുണയിലാണ് 27000 വോട്ടിനു വിജയിച്ചു കയറിയത് .തുടക്കത്തിൽ പി സി ജോർജിന്റെ ഫ്ളക്സ് ബോർഡുകൾ പട്ടാ പകൽ കുത്തി കീറുന്നത് ഒരു ഫാഷനായി മാറിയപ്പോൾ എസ് ഡി പി ഐ യുടെ കേഡര്മാർ  വന്നു പിന്തുണ കൊടുത്തപ്പോൾ ഫ്ളക്സ് കീറിയവരെ പാൽ പൊടിയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ എന്ന രീതിയിലായിരുന്നു കാര്യങ്ങൾ  .അന്ന് മുതലാണ് പി സി ജോർജിന്റെ അനുയായികൾ പരസ്യമായി ഫ്ളക്സ് വയ്ക്കുവാൻ ധൈര്യം കാണിച്ചത് .

പാലായിൽ എസ് ഡി പി ഐ ഇല്ലെങ്കിലും ഈ വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലായിൽ എസ് ഡി പി ഐ യുടെ സ്ഥാനാർഥി ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ .അതിനു മുന്നോടിയായി വൻ പ്രകടനവും പൊതു യോഗവും അവർ പ്ലാൻ ചെയ്യുന്നുണ്ട് .മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ നിർമ്മാതാവിനോട് ജനം എന്ത് സ്പീക്ക് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version