Kerala
അന്തിനാട് മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും നവരാത്രി ആഘോഷവും 28 മുതൽ ഒക്ടോബർ 5 വരെ
പാലാ :അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും നവരാത്രി ആഘോഷവും 28 ന് ആരംഭിച്ച് ഒക്ടോബർ 5 ന് സമാപിക്കും. 28 ന് വൈകിട്ടു 6.30 ന് സപ്താഹ യജ്ഞം ശ്രീ പംച്ദശനാം ജൂനാ അഖാഡയുടെ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദീപപ്രോജ്ജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തുന്നതാണ്. ബ്രഹ്മശ്രീ മേഴത്തൂർ സുദർശനൻ നമ്പൂതിരി പാലക്കാട് ആണ് യജ്ഞാചാര്യൻ.കലികാലദോഷദുരിതങ്ങളിൽ പെട്ടുഴലുന്ന ജനങ്ങളെ ഭഗവത് ചിന്തയിലൂടെയും ഉപാസനയിലൂടെയും വ്യക്തമാർഗ്ഗത്തിലേയ്ക്ക് നയിക്കുവാൻ ഭാഗവതസപ്താഹയജ്ഞം സഹായിക്കുന്നു.
മാത്രമല്ല ഭാഗവതം ഭക്തകോടികൾക്ക് ആശയും ആശ്രയവും അഭയവുമായി നിലകൊള്ളുകയും ഭക്തിയുടെ പ്രമേയമായ മഹത്വം ലോകത്തിനു മുഴുവൻ സാക്ഷ്യപ്പെടുത്തി കൊടുക്കുകയും ചെയ്യുന്ന മഹാവിഷ്ണുവിൽ നിന്നും ബ്രഹ്മാവും, ബ്രഹ്മാവിൽ നിന്ന് നാരദനും, നാരദനിൽ നിന്ന് വ്യാസനും ഗ്രഹിച്ച ഭാഗവതധർമ്മം വ്യാസപുത്രനായ ശുകബ്രഹ്മർഷി ശാപ ഗ്രഹസ്ഥനായ പരീക്ഷിത് മഹാരാജാവിന് എഴുദിവസം കൊണ്ട് ഉപദേശിച്ചു കൊടുത്ത് മുക്തി നൽകി. അതുപോലെ സകലജീവരാശികൾക്കും മരണ ഭയത്തിൽ നിന്നും മുക്തി നേടുന്നതിനുള്ള മൃത്യുഞ്ജയ മന്ത്രമാണ് ഭാഗവതം.
അന്തീനാട് ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരാറുള്ള ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ വർഷം 2025 സെപ്റ്റംബർ 28 (1201 കന്നി 12) ഞായറാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാഗവതത്തെ ജീവിതോപാസനയാക്കി മാറ്റിയ ഭാഗവതോത്തമൻ ബ്രഹ്മശ്രീ മേഴത്തൂർ സുദർശനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ശ്രീമദ് ഭാഗവതത്തിൻ്റെ നിസ്വാർത്ഥ സേവകരും നിറദീപങ്ങളുമായ ആചാര്യ സുകൃതികളുടെ അനുഭവപാഠങ്ങൾ തത്വവിചാരങ്ങളായി അമൃതമൊഴി കളായി കേട്ടാസ്വദിച്ച് ജീവിതാനുഭവമാക്കി മാറ്റി ഭക്തിജ്ഞാന വൈരാഗ്യങ്ങൾ നേടി അതുവഴി അനന്തകോടി പുണ്യത്തിൻ്റെ ആത്മീയഭക്തി ലഹരിയിൽ ആറാടുവാൻ അങ്ങയുടേയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും എല്ലാവിധ സാന്നിദ്ധ്യസഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് യജ്ഞശാലയിലേക്ക് സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ.
ദേവസ്വം പ്രസിഡന്റ് : കെ എസ് പ്രവീൺ കുമാർ.വൈസ് പ്രസിഡന്റ്: ബിജു ആർ നായർ.സെക്രട്ടറി : പി കെ മാധവൻ നായർ.ട്രഷറര് : ബി സതീശൻ.ദേവസ്വം സെക്രട്ടറി : വി ഡി സുരേന്ദ്രൻ നായർ തുടങ്ങിയവർ അറിയിച്ചു.