Kerala
നാളെ മുതൽ ഇന്ത്യയിലുടനീളം പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരും
നാളെ മുതൽ ഇന്ത്യയിലുടനീളം പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരും, ഇത് ഉപഭോക്താക്കൾക്ക് വിവിധ സാധനങ്ങളിൽ ലാഭം നൽകും എന്നാൽ പാക്കേജുചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണം, കാരണം ഈ മാറ്റം പെട്ടന്ന് സാധാരണക്കാർക്കിടയിലേക്ക് എത്തണമെന്നില്ല. കാരണം വില കുറവ് പ്രതിഫലിക്കാൻ സമയമെടുത്തേക്കാം. നിലവിൽ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾ വിൽക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. അതായത്, ഇനി പായ്ക്ക് ചെയ്യുന്ന ഉത്പന്നങ്ങളിലായിരിക്കും പുതിയ നിരക്ക് രേഖപ്പെടുത്തുക. എന്തൊക്കെ വരും ദിവസങ്ങളിൽ ശ്രദ്ധിക്കണം.
സമീപ ദിവസങ്ങളിൽ ഒരേ ഉത്പന്നങ്ങൾക്ക് രണ്ട് വില കണ്ടേക്കാം. ഇതിൽ ആശയകുഴപ്പം ഉണ്ടാകരുത്. സെപ്റ്റംബർ 22 ന് മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ പഴയ എംആർപി ആയിരിക്കും. അല്ലെങ്കിൽ രണ്ട് എംആർപികൾ കാണിച്ചേക്കാം. ഒറിജിനൽ വിലയും പുതുക്കിയ ജിഎസ്ടി-ഉൾപ്പെടെയുള്ള വിലയും. ഉദാഹരണത്തിന്, 50 രൂപയുടെ പഴയ എംആർപി ഉള്ള ഒരു ബിസ്കറ്റ് പായ്ക്കിൽ ഇപ്പോൾ നികുതി കുറച്ചതിന് ശേഷം 48 രൂപ കാണിച്ചേക്കാം. ഇതറിയാത്ത കടയുടമ ഉയർന്ന തുക ഈടാക്കിയേക്കാം, ഇത് വാങ്ങുന്നവർക്ക് നഷ്ടമുണ്ടാക്കും.
പഴയ പാക്കേജിംഗുള്ള സ്റ്റോക്ക് 2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ അത് തീരുന്നതുവരെയോ വിൽക്കുന്നത് തുടരാം എന്ന് കേന്ദം പറയുന്നു. സ്റ്റിക്കറുകൾ, സ്റ്റാമ്പുകൾ അല്ലെങ്കിൽ ഡിജിറ്റൽ പ്രിന്റിംഗ് ഉപയോഗിച്ച് ബിസിനസുകൾക്ക് അത്തരം പാക്കേജിംഗിലെ എംആർപികൾ ശരിയാക്കാം, ത് ചില്ലറ വ്യാപാരികളെയും ഉപഭോക്താക്കളെയും സഹായിക്കും.