Kerala
ചിങ്ങമാസ പൗർണ്ണമി ദിനത്തിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന് സമീപം നിലാവ് കൂട്ടത്തിന് തുടക്കം കുറിച്ചു
പാതാമ്പുഴ: പബ്ലിക് ലൈബ്രറി & ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭൂമികയുടെ ഇരുപത്തിയഞ്ചാമത് നിലാവ് കൂട്ടവും പുസ്തകവിചാരവും സംഘടിപ്പിച്ചു. ചിങ്ങമാസ പൗർണ്ണമി ദിനത്തിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന് സമീപം നിലാവ് കൂട്ടത്തിന് തുടക്കം കുറിച്ചു.
നിലാധ്യാനം, നിലാവിചാരം, നിലപ്പാട്ട് എന്നിവയ്ക്കു ശേഷം അരുവിക്കച്ചാൽ ഹോം സ്റ്റേയിൽ നടത്തിയ പുസ്തകവിചാരത്തിന് എഴുത്തുകാരനും ചിന്തകനും അദ്ധ്യാപകനുമായ ഡോ. റോയി തോമസ് നേതൃത്വം നൽകി. ഡോ. ടി.വി. സജീവ് എഴുതിയ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’ എന്ന പുസ്തകം ചർച്ചചെയ്തു.
എബി ഇമ്മാനുവൽ, പ്രസന്നകുമാർ, രതീഷ് ഇ.ആർ., ഷൈനി ബേബി, മനു മാനുവൽ എന്നിവർ നേതൃത്വം നൽകി.