Kerala
കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ എക്സലൻസ് ഡേ 2025 നടന്നു
കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറിലെ 2024 – 25 വർഷത്തെ ബി.ടെക്. , എം.സി.എ. ഡിപ്ളോമാ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദാന ചടങ്ങ് “എക്സലൻസ് ഡേ 2025” ശ്രീ. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. പുതിയ പുതിയ കണ്ടുപിടിത്തങ്ങളും ആശയങ്ങളുമായി നാടിനെ നയിക്കുന്ന വിദ്യാർത്ഥികളാണ് ആധുനിക കാലഘട്ടത്തിലെ യഥാർത്ഥ വിപ്ളവകാരികൾ എന്ന് അദ്ദേഹം പറഞ്ഞു. പരിമിതികൾക്കിടയിൽ നിന്നും തിളക്കമാർന്ന വ്യക്തിത്വങ്ങളായി മാറിയ മുൻ ഉപരാഷ്ട്രപതി കെ. ആർ നാരായണൻ , മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം എന്നിവരെ വിദ്യാർത്ഥികൾ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. രാജേഷ് അദ്ധ്യക്ഷനായിരുന്നു.
ഗോവ അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ. ജോതിസ് കുമാർ ഐ.ആർ.എസ്. മുഖ്യ പ്രഭാഷണം നടത്തി. പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളിലൂടെ ഈ കോളേജ് എല്ലായിടത്തും അറിയപ്പെടട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ ലക്ഷ്യബോധത്തോടെ പഠിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിജയത്തിന്റെ നിർവ്വചനം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. നെറ്റ് വർക്ക് ബിൽഡിംഗ്, ലക്ഷ്യബോധം എന്നിവ ഉന്നത വിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാണ് എന്നും അത് ഇല്ലാതെ ആർക്കും വിജയികുവാൻ സാധിക്കുകയില്ല എന്നും അതിനാൽ ഈ ബിരുദ ദാന ചടങ്ങിൽ തന്നെ അവ ഓരോ വിദ്യാർത്ഥികളും തീരുമാനിച്ച് ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ബി.എം. കൊച്ചി പ്രോഗ്രാം ഡയറക്ടർ ശ്രീമതി മാധുരി ഡി. മാധവൻ പിള്ള വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. തന്റെ ജീവിതത്തിലെ അനുഭവങ്ങൾ വിദ്യാർഥികളുമായി ശ്രീമതി മാധുരി പങ്കു വെച്ചു. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ സ്വപ്നങ്ങൾ. കാണുക മാത്രമല്ല അവയെ പിൻ തുടർന്ന് പിടിച്ചടക്കണമെന്നും ശ്രീമതി മാധുരി പറഞ്ഞു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ്ജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ .സഞ്ചു എസ് , അപ്ലൈഡ് സയൻസ് വിഭാഗം മേധാവി. ഡോ .ആനി ജൂലി ജോസഫ്, ഓട്ടോമൊബൈൽ വിഭാഗം മേധാവി ശ്രീ. ജോഷി ജോസഫ്, പി.ടി.എ. പ്രസിഡന്റ് ശ്രീ.രാജു വെട്ടിക്കുന്നേൽ, മുൻ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഡെന്നിസ് ജോസഫ് കപ്പലുമാക്കൽ , കോളേജ് യൂണിയൻ പ്രധിനിധി ശ്രീ. വിവേക് കെ.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീ. രാജേഷ് കെ. ആർ. സ്വാഗതവും ഇല്ക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ. ഷൈൻ പി ജയിംസ് കൃതജ്ഞതയും പറഞ്ഞു.