Kerala
ബേത്ലേഹേമിലെ ചൈതന്യം ഇവിടെ പുനരുജ്ജീവിക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: അന്ത്യാളം: ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് എന്ന ബൈബിൾ വചനത്തിൻ്റെ ” പൂർത്തീകരണമാണ് ഇവിടെ ഈ ഗ്രാമത്തിലെ ഈ ഭവനങ്ങളിലൂടെ ആണ്ടുകുന്നേൽ കുടുംബവും ട്രസ്റ്റും നൽകുന്ന സന്ദേശമെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
അന്ത്യാളത്ത് ആണ്ടുകുന്നേൽ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ വീടുകളുടെ വെഞ്ചരിപ്പ് കർമ്മവും പുതിയ വീടുകളുടെ ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബേത് ലേഹേമിൻ്റെ ചൈതന്യമാണ് ഇവിടെ പ്രസരിക്കുന്നതെന്ന് പിതാവ് പറഞ്ഞു.
എന്നെ കാണാൻ വന്നപ്പോൾ ആണ്ടുകുന്നേൽ കുടുംബാംഗങ്ങളെല്ലാം സാധരണ രീതിയിലാണ് ഇടപെട്ടത് .അവരിൽ സുവിശേഷ ചൈതന്യമുള്ളത് കൊണ്ടാണ് ഇങ്ങനെയുള്ള ദൈവീക കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നത് എന്നും പിതാവ് കൂടിച്ചേർത്തു. പിതാവിനെ ആണ്ടുകുന്നേൽ കുടുംബം പൊന്നാട അണിയിക്കുകയും ,ഫലകം നൽകി സ്വീകരിക്കുകയും ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി ,ആലീസ് മാണി സി കാപ്പൻ ,രാജേഷ് വാളി പ്ളാക്കൽ ,ജോർജ് പുളിങ്കാട് എന്നിവർ സന്നിഹിതരായിരുന്നു’