Kottayam

പാലാ കുറ്റിയാങ്കൽ ബേക്കേഴ്സ് ആക്രമണം; പ്രതികളെ പോലീസ് സംരക്ഷിക്കരുത് – എസ്. എസ്. മനോജ്

Posted on

 

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന സെക്രട്ടറി ടോമി കുറ്റാങ്കലിന്റെ ഉടമസ്ഥതയിലുള്ള പാലാ കുറ്റിയാങ്കൽ ബേക്കേഴ്സ് ആക്രമിച്ച പ്രതികളെയും, ആക്രമണം ആസൂത്രണം നടത്തിയവരെയും പോലീസ് സംരക്ഷിക്കരുതെന്നും, അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ  എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
ഇതിൻ്റെ പിന്നിൽ ആസൂത്രണം നടത്തിയതും തങ്ങളുടെ ജീവനക്കാരെ മദ്യം കൊടുത്ത് ലഹരിക്കടിമയാക്കി ബേക്കറിയിൽ പറഞ്ഞുവിട്ടു ആസൂത്രിതമായ ആക്രമണത്തിന് നേതൃത്വം കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വഴിവിട്ട ഇടപാടുകൾ ചില വേദികളിൽ പ്രത്യക്ഷമായി ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു.

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ പ്രസിഡണ്ട് .വി.സി. പ്രിൻസ് അധ്യക്ഷത വഹിച്ചു . സി.പി.ഐ (എം) ഏരിയാ സെക്രട്ടറി  സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന ട്രഷറർ  നിജാം ബഷി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയേൽ, പാലാ നഗരസഭ പ്രതിപക്ഷ നേതാവും പാലാ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനുമായ പ്രൊഫ. സതീഷ്
ചൊള്ളാനി, എൻ.സി.പി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ, കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാവ് ജോസുകുട്ടി പൂവേലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ശ്രീ. അസീം മുഈനി, സി.ഐ.ടി.യു ജില്ലാ ജോയിൻ്റ് സെക്രട്ടറി . ഷാർലി മാത്യു, ബാബു നെടുമുടി, ജോമി സന്ധ്യ, സിബി റീജൻസി, അയ്യപ്പൻ ഐശ്വര്യ,

റോയി ജോർജ്, സതീഷ് ശങ്കർ, രാജേഷ്. കെ. ജി, വിൻസൻറ് തൈമുറി, അപ്പച്ചൻ കൊച്ചുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. പ്രതികളെ നാട്ടുകാർ കൂടി പോലീസിനെ ഏൽപിച്ചിട്ടും അവരെ വെറുതെ വിട്ട പോലീസ് നടപടിയിലും, അക്രമങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ പ്രധാന പ്രതിയിൽ നിന്നും നിർബന്ധപൂർവ്വം പരാതി എഴുതി വാങ്ങി കടയുടമ  ടോമി കുറ്റിയാങ്കലിനെ അകാരണമായി പോലീസ് സ്റ്റേഷനിൽ ബന്ദിയാക്കാൻ ശ്രമിക്കുകയും ചെയ്ത പോലീസ് അധികാരികൾക്കെതിരെ  നടപടി സ്വീകരിക്കണമെന്നും ധർണയിൽ പങ്കെടുത്ത എല്ലാ നേതാക്കളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version