Kerala
പുതിയ സ്പോർട്സ് ബില്ലിനെക്കുറിച്ച് സെന്റ് തോമസ് കോളേജിൽ പാനൽ ചര്‍ച്ച
പാലാ: സെന്റ് തോമസ് കോളേജ് (സ്വയംഭരണ), പാലായിൽ “ദി ന്യൂ സ്പോർട്സ് ബിൽ: ചാലഞ്ചസും ഒപ്പർച്യൂണിറ്റീസും” എന്ന വിഷയത്തിൽ പാനൽ ചര്‍ച്ച സെപ്റ്റംബർ 17ന് രാവിലെ 11 മണിക്ക് സെന്റ് ജോസഫ് ഹാളിൽ സംഘടിപ്പിക്കുന്നു.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ ചര്‍ച്ചയിൽ ശ്രീ. സുനീഷ് തോമസ് (സ്പോർട്സ് എഡിറ്റർ, മലയാള മനോരമ), ഡോ. പ്രദീപ് സി.എസ്. (അഡിഷണൽ ഡയറക്ടർ, യുവജനകാര്യവും സ്പോർട്സും, കേരള സർക്കാർ), ഡോ. സോണി ജോൺ ടി. (റിട്ട. അസോസിയേറ്റ് പ്രൊഫസർ, സ്പോർട്സ് സൈക്കോളജിസ്റ്റ് – ഇന്ത്യ അർച്ചറി ടീം) എന്നിവർ പാനലിസ്റ്റുകളായിരിക്കും.
പുതിയ സ്പോർട്സ് ബില്ലിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനോടൊപ്പം, കേരളത്തിലെ സ്പോർട്സ് രംഗത്തെ മാറ്റങ്ങൾക്കും സാധ്യതകൾക്കും പുതിയ വഴികൾ തുറക്കുന്ന പരിപാടിയായിരിക്കും ഇത്.