Kerala
മഞ്ഞപിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് പാലാ വലവൂർ ട്രിപ്പിൾ ഐ ടി യുടെ ഹോസ്റ്റൽ പൂട്ടി
കോട്ടയം :പാലാ :ഇന്ത്യയിലേക്ക് പ്രസിദ്ധിയാര്ജിച്ച പല വലവൂർ ട്രിപ്പിൾ ഐ ടി ഹോസ്റ്റൽ പൂട്ടി.ഒക്ടോബർ 5 വരെയാണ് പൂട്ടിയിരിക്കുന്നത്.ഹോസ്റ്റലിലെ പല വിദ്യാർത്ഥികൾക്കും മഞ്ഞപിത്തം ബാധിതനാണ് .കഴിഞ്ഞ ആഴ്ച ഒരു സംഘം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത ബാധിതരായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ ഇത് മൂടി വയ്ക്കാനാണ് ട്രിപ്പിൾ ഐ ടി അധികൃതർ ശ്രമിച്ചത് .ഇന്നലെ മുതൽ ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു .ഇന്ന് രാവിലെ ജില്ലാ മെഡിക്കൽ ആഫീസറും വലിയൊരു സംഘവും വന്നുള്ള പരിശോധനയിലാണ് ഹോസ്റ്റൽ ഒക്ടോബർ 5 വരെ പൂട്ടിയിടാൻ നിർദ്ദേശിച്ചിട്ടുള്ളത്.കഴിഞ്ഞ വര്ഷം മുതൽ നാട്ടുകാർ ട്രിപ്പിൾ ഐ ടി യിലെ മെലിഞ്ഞ ജലം തോട്ടിലേക്ക് തുറന്നു വിടുന്നു എന്ന് പരാതി ഉന്നയിച്ചിരുന്നു .
പഞ്ചായത്തിൽ പരാതി നൽകിയപ്പോൾ ട്രിപ്പിൾ ഐ ടി യിലെ ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ഇത് കേന്ദ്ര സർക്കാർ സ്ഥാപനമാ ..ഏതവനാ പരാതി തന്നത് ..അവന്റെ പേരും ഫോൺ നമ്പറും ഇങ്ങു താ എന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ പറഞ്ഞു .മഴ പെയ്യുമ്പോൾ വലിയ പൈപ്പിലൂടെ മലിന ജലം ജീവനക്കാരെ കൊണ്ട് തുറന്നു വിടുന്നതും ട്രിപ്പിൾ ഐ ടി അധികൃതരുടെ വിനോദമാണ് എന്ന് നാട്ടുകാർ പറയുന്നു .അഞ്ചോളം കുഴൽ കിണറുകൾക്കു സമീപമാണ് മലിന ജലം ഒഴുക്കി വിടുന്നത് .അതാണ് വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തം പിടിപെട്ടതെന്നും നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു .
മലിന ജലം മുഴുവൻ പറമ്പിലേക്ക് തുറന്നു വിടുകയാണ് ചെയ്യുന്നത് .ഇത് ഇന്നലെ വന്ന ആരോഗ്യ പ്രവർത്തകർക്കും മനസ്സിലായിട്ടുണ്ട് .ഇന്നലെ മുതൽ ചാക്ക് കണക്കിന് ക്ളോറിൻ കൊണ്ട് വന്നു പ്രദേശത്താകെ വിതറുകയും ;കിണറ്റിൽ നിക്ഷേപിക്കുകയും ഒക്കെ ചെയ്തിരുന്നു .ഇരട്ടത്തുള്ള ഓട്ട അടയ്ക്കൽ കൊണ്ട് കാര്യമില്ലെന്നും ട്രിപ്പിൾ ഐ ടി യിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .