Kottayam

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ;പാലാ രൂപതയ്ക്ക് സ്നേഹോപഹാരമായി ബൈബിൾ പകർത്തിയെഴുതി നൽകി വെള്ളികുളം ഇടവക 

Posted on

കോട്ടയം :വെള്ളികുളം:പുതിയ നിയമം ബൈബിൾ പകർത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു.പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് നൽകിയ സ്നേഹോപഹാരമാണ് പുതിയ നിയമം ബൈബിൾഎഴുതി തയ്യാറാക്കിയത്.

കോവിഡ് കാലത്ത് ചുരുക്കം പേർ പുതിയ നിയമം എഴുതി തയ്യാറാക്കിയെങ്കിലും ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 18 പേർ പുതിയ നിയമം ബൈബിൾ പകർത്തി എഴുതി പൂർത്തിയാക്കിയത്.എഴുതി തയ്യാറാക്കിയ പുതിയ നിയമം ബൈബിൾ കെട്ടിലും മട്ടിലും അവതരണത്തിലും എഴുത്തിലുംഎല്ലാം പുതിയ നിയമ ബൈബിളിനെ വെല്ലുന്നതാണ്.ജീവിത തിരക്കിനിടയിൽ പുതിയ നിയമം ബൈബിൾ എഴുതി പൂർത്തീകരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ബൈബിൾ എഴുതി തയ്യാറാക്കാൻ സാധിച്ചത് വലിയ ഒരു ദൈവ കൃപയായി എല്ലാവരും കാണുന്നു.ബൈബിൾ എഴുതി പൂർത്തീകരിച്ചപ്പോൾ ദൈവാനുഗ്രഹങ്ങളും തങ്ങൾക്ക് ലഭിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.ബൈബിൾ എഴുതി പൂർത്തീകരിച്ചവർക്ക് ഇടവകയുടെ സ്നേഹോപഹാരം സമ്മാനിക്കുമെന്ന് വികാരി ഫാ.സ്കറിയ വേകത്താനം പറഞ്ഞു.

ജിജി വളയത്തിൽ, സെലിൻ മാത്യു പുത്തൻപുരയിൽ,ജൂലിയറ്റ് ജയ്സൺ വാഴയിൽ എന്നിവർ മികച്ച ബൈബിൾ രചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കി. ഫാ.സ്കറിയ വേകത്താനം,സിസ്റ്റർ ജീ സാ അടയ്ക്കാപ്പാറ സി.എം.സി,സ്റ്റെഫി മൈലാടൂർ,ജിജി വളയത്തിൽ, ജോർജ് മാത്യു തട്ടാം പറമ്പിൽ,സിമി ള്ളംതുരുത്തിയിൽ,മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version