Kerala
സെൻ്റ് മേരീസിലെ മുത്തിന് സെൻ്റ് തോമസിലെ പരിശീലനത്തിലൂടെ സ്വർണ്ണ തിളക്കം ,ഒളിമ്പിക്സിലെ മെഡൽ ലക്ഷൃവുമായൊരു പാലാക്കാരില്ല ഋതിക നമ്പ്യാർ
കോട്ടയം: പാലായിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ13 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഋതിക നമ്പ്യാർ അതേ കാറ്റഗറിയിൽ ഡബിൾസ് വെള്ളിമെഡൽ കരസ്ഥമാക്കി. ഉദയകുമാർ ബിന്ദു ദമ്പതികളുടെ മകളാണ് സഹോദരി
ഋഷിക ഉദയകുമാർ
പാലാ സെൻറ് മേരീസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി
പാലാ സെൻറ് തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ഷിബ്സ് സ്കൂൾ ഓഫ് ബാഡ്മിൻറൽ അക്കാദമിയിൽ ഷിബു ഗോപിദാസിന്റെ കീഴിൽ പരിശീലനം നടത്തുന്നു
സംസ്ഥാന തലത്തിൽ തുടർച്ചയായ രണ്ടാമത്തെ സ്വർണ്ണ മെഡൽ നേട്ടമാണ് കൈവരിക്കുന്നത് കഴിഞ്ഞമാസം തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിൻറൺ റാങ്കിംഗ് ടൂർണമെന്റിലും അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയിരുന്നു ഇതേ കാറ്റഗറില്‍ ഡബിൾസിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. നാഷണൽ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരളടീമിൽ അംഗമാകുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡൽ നേടുക എന്നതാണ് തൻറെ ആഗ്രഹം ഋതിക നമ്പ്യാർ പറഞ്ഞു.
അതിനുവേണ്ടിയുള്ള സെൻതോമസ് കോളേജിൽ പ്രവർത്തിക്കുന്ന ഷിബസ് സ്കൂൾ ഓഫ് ബാഡ്മിൻറൺ അക്കാദമിയിൽ ബാഡ്മിൻറൺ പരിശീലകൻ ഷിബ്സ് ഗോപിദാസിന്റെ കീഴിൽ പരിശീലനം തുടർന്നു വരുന്നു.