Kerala
പൂഞ്ഞാറുകാരനും;കാഞ്ഞാറുകാരനും പാലാ ലയൺസ് ക്ലബ്ബിനെ നിയന്ത്രിക്കുന്നു:സാമ്പത്തീക അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ തകർക്കാൻ ഒരുങ്ങുന്നു :ടോമി കുറ്റിയങ്കൽ
പാലാ :പാലാ ലയൺസ് ക്ലബ്ബിനെ നിയന്ത്രിക്കുന്നത് പൂഞ്ഞാറുകാരനും;കാഞ്ഞാറുകാരനും ആണെന്ന് ടോമി കുറ്റിയങ്കൽ പാലാ ലയൺസ് ക്ലബ്ബിലെ സാമ്പത്തീക അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ തകർക്കാൻ ഒരുങ്ങുന്നതായും മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പാലായിലെ വ്യാപാരിയും പൊതു പ്രവർത്തകനുമായ ടോമി കുറ്റിയങ്കൽ അഭിപ്രായപ്പെട്ടു.
താൻ ലയൺസ് ക്ലബ്ബിൽ വച്ച് തോക്ക് എടുത്തെന്നു ആരോപിക്കുമ്പോൾ അവിടെ കൂടിയ 32 പേരിൽ 30 പേരെങ്കിലും പറയേണ്ടേ ഞങ്ങൾ കണ്ടെന്ന്.യാതൊരു തെളിവുകളും ഇല്ലാതെ കള്ളക്കേസാണ് എന്റെ പേരിൽ എടുത്തിരിക്കുന്നത് .എന്റെ ബേക്കറിയിൽ അന്യ സംസ്ഥാന തൊഴിലാളികളെ വിട്ട് പ്രശ്നമുണ്ടാക്കിക്കുന്നതും ഇവരുടെ ഒത്താശയോടെയാണ് .
അതിനെ ഞാൻ നേരിട്ടപ്പോൾ അതിന്റെ പേരിലും കള്ളക്കേസായി .പാലായിലെ ലയൺസ് ക്ലബ്ബിനെ നിയന്ത്രിക്കുന്നത് കാഞ്ഞാറുകാരനും പൂഞ്ഞാറുകാരനുമാണ്.അവർക്കെന്താണ് ഇവിടെ കാര്യം .പാലായിലെ ഒരു സ്വർണ്ണ വ്യാപാരിയും എനിക്കെതിരെ നീങ്ങുന്നുണ്ട് .ഞാൻ പാലായിൽ ജനിച്ചവനാണു ഇതിനെയൊക്കെ ശക്തിയുക്തമായി നേരിടുക തന്നെ ചെയ്യുമെന്നു ടോമി കുറ്റിയങ്കൽ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു .