Kottayam

അലങ്കരിച്ച രഥത്തിലെ പരിശുദ്ധ ബൈബിളിന് പിന്നിലായി ആയിരങ്ങൾ ളാലം പഴയ പള്ളിയിലെ മരിയൻ റാലിയിൽ പങ്കെടുത്തു

Posted on

പാലാ :അലങ്കരിച്ച രഥത്തിലെ പരിശുദ്ധ ബൈബിളിന് പിന്നിലായി ആയിരക്കണക്കിന് മരിയ ഭക്തർ അണിനിരന്ന ളാലം പഴയ പള്ളിയിലെ മരിയൻ റാലി ശ്രദ്ധേയമായി.പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പട്ടണ വീഥികൾ വൈദുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.

പ്രധാന തിരുന്നാൾ ദിവസമായ ഇന്നലെ 3.45 നുള്ള  പ്രസുദേന്തി വാഴ്ചയോടുകൂടി തിരുന്നാൾ റാസയുടെ ചടങ്ങുകൾ ആരംഭിച്ചു.ടൗൺ കുരിശുപള്ളിയിലെത്തി പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം ;ചന്തപ്പന്തൽ റോഡിലൂടെ കിഴതടിയൂർ ലാബ് പന്തലിലെ പ്രാർത്ഥനകൾക്ക് ശേഷം ;പട്ടണത്തിലൂടെ ളാലം ജങ്ഷനിലെ പന്തലിൽ എത്തി ലദീഞ്ഞിനു ശേഷം ;സംഗം സ്റ്റാൻഡ് പന്തലിലെത്തി പ്രാർത്ഥനകൾക്ക് ശേഷം മിനി സിവിൽ സ്റ്റേഷൻ റോഡിലൂടെ പള്ളിയിലെത്തി.

തുടർന്ന് കൊടിയിറക്ക് ചടങ്ങ് നടന്നു ,.തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം നടന്നു .തിരുന്നാൾ ചടങ്ങുകൾക്ക് വികാരി ജോസഫ് തടത്തിൽ ;അസിസ്റ്റൻഡ് വികാരിമാരായ ഫാദർ ജോസഫ് ആലഞ്ചേരി ;ഫാദർ ആന്റണി നങ്ങാപറമ്പിൽ ;ഫാദർ സ്കറിയാ മേനാംപറമ്പിൽ നേതൃത്വം നൽകി.പള്ളി കമ്മിറ്റിയംഗങ്ങളും ; ഭക്ത സംഘടനകളുടെ ഭാരവാഹികളും കൈക്കാരൻമാരുമായ  രാജേഷ് പാറയിൽ ;രാജീവ് കൊച്ചുപറമ്പിൽ ;ലിജോ ആനിത്തോട്ടം ;ജോഷി വട്ടക്കുന്നേൽ ,തങ്കച്ചൻ കാപ്പിൽ;ടെൻസൺ വലിയ കാപ്പിൽ ; ജോർജ്‌കുട്ടി ഞാവള്ളിൽ ;ജോമോൻ വേലിക്കകത്ത് ;കിഷോർ ഇടനാട് എന്നിവർ നേതൃത്വം നൽകി.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version