Kerala
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ്(53) ഹൃദയ സ്തംഭനം മൂലം നിര്യാതനായി
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറി പ്രിൻസ് ലൂക്കോസ് നിര്യാതനായി.വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കിടെ ഹൃദയ സ്തംഭനം മൂലമാണ് നിര്യാതനായത്.2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു .
ഇപ്പോഴത്തെ മന്ത്രി വി എൻ വാസവനോടാണ് പ്രിൻസ് ലൂക്കോസ് പരാജയപ്പെട്ടത്.കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ തലമുണ്ഡനം ചെയ്തു വിമത സ്ഥാനാർത്ഥിയായി മത്സരിച്ചത് പ്രിൻസിന്റെ സാധ്യതകളെ തല്ലി കെടുത്തിയിരുന്നു .
53 കാരനായ പ്രിൻസ് ലൂക്കോസ് വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കിടെയാണ് മരണമടഞ്ഞത് . ഭൗതീക ശരീരം ഇന്ന് ഏറ്റുമാനൂരിലുള്ള ഭവനത്തിൽ എത്തിക്കും.കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ ഇദ്ദേഹം കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റും ആയിരുന്നു.കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവായ ഒ വി ലൂക്കോസാണ് പിതാവ് .