Kottayam
വട്ടവട, കാന്തല്ലൂർ പച്ചക്കറികളുമായി അഗ്രിമ ഓണവിപണികൾക്ക് തുടക്കമായി
പാലാ: ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന അഗ്രിമ ഓണവിപണികൾക്ക് തുടക്കമായി.
രൂപതാ തല ഉദ്ഘാടനം പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിച്ചു. പി. എസ്.ഡബ്ലിയു. എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, അഗ്രിമ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക അഗ്രിമ ഓണവിപണികളിലേക്കുള്ള വിതരണോദ്ഘാടനം വെള്ളികുളം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ ജിജിമോൻ വി.റ്റി.ക്ക് നൽകി കൊണ്ട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിച്ചു. സർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് നിയന്ത്രിത ജൈവവള ങ്ങളും കീടനാശിനികളും മാത്രം പ്രയോഗിച്ചു കൃഷി ചെയ്യുന്ന പച്ചക്കറിയിനങ്ങളും തനിനാടൻ പഴവർഗ്ഗങ്ങളും കർഷക കൂട്ടായ്മകൾ നിർമ്മിക്കുന്ന ഭക്ഷ്യേൽപ്പന്നങ്ങളും അഗ്രിമ കർഷക വിപണികളുടെ സവിശേഷതയാണ്. ചീഫ് അക്കൗണ്ടൻ്റ് ജോസ് നെല്ലിയാനി, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, ടോണി സണ്ണി, മാർക്കറ്റിങ്ങ് മാനേജർ ടോണി ജോസഫ്, ജോബി ജോസ് , ജോയി വട്ടക്കുന്നേൽ, റോണി മോൻ റോയി,ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, ടോണി കാനാട്ട്, അനസ് ആൻ്റോ, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ജയ്സി മാത്യു തുടങ്ങിയവർ നേതൃത്വം കൊടുത്തു.