Kottayam
കാണം വിറ്റും ഓണം ഉണ്ണുന്നത് പഴംകഥയായി സർക്കാർ ഓണത്തിന് കൂടെയുണ്ട് :സപ്ലെകോ ഓണം ഫെയർ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം ചെയ്‌തു
പാലാ :കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ള ചൊല്ലൊക്കെ പഴംകഥയാക്കി ഓണത്തിന് സാധാരണക്കാർക്ക് ആശ്വാസവുമായി പല വ്യഞ്ജനങ്ങൾ കുറഞ്ഞ തുകയ്‌ക്കെത്തിക്കുകയാണ് കേരളാ സർക്കാരെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു.പാലാ മിൽക്ക് ബാറിന് സമീപം സപ്ലെകോയുടെ ഓണം ഫെയർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
വാർഡ് കൗൺസിലർ ബിജി ജോജോ;സജേഷ് ശശി(സിപിഐഎം);പി കെ ഷാജകുമാർ(സിപിഐ);പീറ്റർ പന്തലാനി (ആർ ജെ ഡി)ടോബിൻ കെ അലക്‌സ് (കേരളാ കോൺഗ്രസ് എം)സാവിയോ കാവുകാട്ട് (ക്ഷേമകാര്യ ചെയർമാൻ)ബെന്നി മൈലാടൂർ (എൻ സി പി) ഡിപ്പോ മാനേജർ സൗമ്യകുമാരി സ്വാഗതവും ; എം കെ ;മഞ്ജു ഇ ജി കൃതജ്ഞതയും അർപ്പിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ