Kerala
നിങ്ങടെ നേതാവ് സ്വകാര്യ വ്യക്തിയിൽ നിന്നും പണം ചോദിച്ചല്ലോ ;സിജി ടോണി :സഭയിലില്ലാത്ത ആളിനെക്കുറിച്ചു അഴിമതിയാരോപണം ഉന്നയിക്കുന്നതിനു തെളിവുണ്ടോ എന്ന് സാവിയോ ;തെളിവ് തരാൻ സൗകര്യമില്ലെന്നു സിജി ടോണി
പാലാ നഗരസഭയിൽ ഇന്നലെ നടന്ന യോഗത്തിൽ സിജി ടോണി ഒറ്റയ്ക്കും ഭരണ പക്ഷം കൂട്ടായുമായാണ് എതിരിട്ടത്.നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച് നഗരം മനോഹരമാക്കുന്ന നടപടികൾ മുന്നേറി കൊണ്ടിരിക്കെ പ്രതിപക്ഷ കൗൺസിലർ സിജി ടോണി തന്റെ വാർഡിലെ രണ്ട് വെയിറ്റിങ് ഷെഡ്ഡുകൾ നവീകരിക്കാൻ ഒരു സ്വകാര്യ വ്യക്തി മുന്നോട്ട് വന്നിട്ടും ,നഗരസഭയിലെ ഭരണക്കാർ അതിനു തുരങ്കം വച്ച് എന്ന് ആരോപിച്ചു .
തുരങ്കം വച്ച് എന്നുള്ളത് വെറും ആരോപണം മാത്രമാണെന്ന് ഏതു സ്വകാര്യ വ്യക്തിയെന്ന് പറഞ്ഞിട്ടില്ലെന്നും സാവിയോ കാവുകാട്ടും തിരിച്ചടിച്ചു .ഏതു സ്വകാര്യ വ്യക്തിയെന്ന് നിങ്ങള്ക്ക് അറിയില്ലേ നിങ്ങളുടെ നേതാവ് ആ വ്യക്തിയെ വിളിച്ച് പണം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ;അപ്പോൾ സ്വകാര്യ വ്യക്തി കൊള്ളാം അല്ലെ എന്ന് സിജി ടോണി തിരിച്ചടിച്ചു .ഉടനെ ഭരണ പക്ഷത്തെ കേരളാ കോൺഗ്രസ് ഒന്നടങ്കം സിജിയെ ആക്രമിച്ചു .
സഭയിലില്ലാത്ത ആളെ കുറിച്ച് ആരോപണം ഉന്നയിക്കുന്നത് ക്രമ രഹിതമാണെന്ന് സാവിയോ കാവുകാട്ട് ;ജോസ് ചീരാൻ ങ്കുഴി ;ബിജി ജോജോ ;ആന്റോ പടിഞ്ഞാറേക്കര എന്നിവർ ശബ്ദഘോഷത്തോടെ പറഞ്ഞു.പണം ചോദിച്ചതിന് തെളിവുണ്ടോ എങ്കിൽ തരുക എന്ന് ഭരണ പക്ഷം വെല്ലുവിളിച്ചപ്പോൾ ഇപ്പോൾ സൗകര്യമില്ല തരാൻ എന്ന് സിജി ടോണിയും പറഞ്ഞു .സഭയിൽ ഇല്ലാത്ത ഒരാളെ കുറിച്ച് അഴിമതി ആരോപണം ഉന്നയിക്കുന്നതിൽ സഭ ശക്തിയായി പ്രതിഷേധിക്കുന്നർത്തായി അറിയിച്ചു ചെയർമാൻ തോമസ് പീറ്റർ സഭ പിരിച്ചു വിട്ടു.സഭ പിരിഞ്ഞിട്ടും സാവിയോയും സിജി ടോണിയും തമ്മിൽ വാക്കേറ്റമുണ്ടായി .എന്നാൽ പ്രതിപക്ഷത്ത് നിന്നും ആരും സിജിയെ പിന്തുണയ്ക്കാനെത്തിയില്ലെന്നതും ശ്രദ്ധേയമായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ