Kottayam

കേരളത്തിലെ 500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽ പരം വിദ്യാർഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായിക മേള ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ

Posted on

കോട്ടയം:കേരളത്തിലെ 500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽ പരം വിദ്യാർഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായിക മേള ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്.

ഓഗസ്റ്റ് 31 രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടനം ചടങ്ങിൽ ആദരണീയനായ രാജ്യസഭാംഗം  ജോസ് കെ മാണി മുനിസിപ്പൽ ചെയർമാൻ  തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും സംസ്ഥാന പ്രസിഡണ്ട്  ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട്  ലളിതാംബിക ടീച്ചർ ദീപ പ്രകാശ നിർവഹിക്കും.

സംസ്ഥാന സെക്രട്ടറി കെ ആർ റെജി സ്വാഗതവും സംസ്ഥാന കായിക പ്രമുഖ ശ്രീധനേഷ് ടി യും ഓഗസ്റ്റ് 31 രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട്  എം എസ് ലളിതാംബിക സംസ്ഥാന സെക്രട്ടറി  കെ ആർ റെജി ജില്ലാ ജോയിൻ സെക്രട്ടറി കെ എൻ പ്രശാന്ത് കുമാർ സംഘാടകസമിതിക്ക് വേണ്ടി  കെ എസ് സ്വാമിവർമ്മ രാജ എന്നിവർ പങ്കെടുത്തു. രണ്ടുദിവസമായി നടക്കുന്ന കായിക മത്സരങ്ങൾക്ക് അംബിക വിദ്യാഭവൻ  ഐങ്കൊമ്പ് ആതിഥേയത്വം വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version