Kottayam

കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു

Posted on

ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം
കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു.
1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു.

ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ ഉൾപ്പടെയുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കോവിഡ് മഹാമാരി ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ ക്ഷീരകർഷകർക്ക് വാതിൽപ്പടി സേവനം എത്തിച്ചുനൽകിയും, കർഷകർക്ക് കൈത്താങ്ങായും, ഇതര സംഘങ്ങൾക്ക് മാതൃകയായും ഉള്ള മേലുകാവ് സംഘത്തിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്. സെക്രട്ടറിയെന്ന നിലയിലുള്ള ശ്രീ ബിജുമോൻറെ പ്രവർത്തനം കഴിഞ്ഞ വർഷം ജില്ലയിലെ ഏറ്റവും മികച്ച സെക്രട്ടറിക്കുള്ള അവാർഡിനർഹനാക്കി.


പ്രസിഡൻറ് ശ്രീ ബേബി ജോസഫ് നെല്ലൻകുഴിയുടെ നേതൃത്വത്തിലുള്ള മികച്ച ഭരണ സമിതിയും, സെക്രട്ടറി ശ്രീ ബിജുമോൻ കുറ്റിയാത്തിൻറെ നേതൃത്വത്തിലുള്ള കഴിവുറ്റ ജീവനക്കാരും മേലുകാവ് സംഘത്തെ ജില്ലയിലെ മികച്ച ആപ്കോസ് ആക്കിമാറ്റി.കോട്ടയം ജില്ലയിലെ മികച്ച ആപ്കോസായി തെരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ് ക്ഷീരസംഘം ബഹു.ക്ഷീരവികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി അവറുകളിൽനിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version