Kottayam
ഭൂപതിവ് നിയമ ഭേദഗതി;എൽഡിഎഫിന്റെ ഓണസമ്മാനം: ജോസ് കെ മാണി
കോട്ടയം: ഭൂപതിവ് നിയമ ഭേദഗതി അംഗീകരിച്ച മന്ത്രിസഭാ തീരുമാനം കേരളിയർക്ക് പ്രത്യേകിച്ച് മലയോര കർഷകർക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓണസമ്മാനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള കോൺഗ്രസ് എം എൽഡിഎഫിലെത്തിയപ്പോൾ മുന്നണിയിൽ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണിത്.ഭൂമി കൈവശമുണ്ടായിട്ടും കേരളത്തിലെ മലയോര കർഷകർ അനുഭവിച്ചിരുന്ന ദുരിതങ്ങളും നിയമക്കുരുക്കുകളും ചില്ലറയല്ല.അവയ്ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാകാൻ പോവുകയാണ്.
ഉപാധിരഹിത സർവ്വ സ്വതന്ത്ര ഭൂമി എന്ന കേരള കോൺഗ്രസ് എം പാർട്ടിയുടെ നിലപാടിന്റെ അംഗീകാരം കൂടിയാണി തെന്നും ജോസ് കെ മാണി പറഞ്ഞു.