Kottayam

റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിൽ കടത്തിയ കഞ്ചാവ് പിടികൂടി:ബംഗാൾ സ്വദേശി കടത്തിയ 14 കിലോ കഞ്ചാവിന് ഏഴ് ലക്ഷത്തോളം രൂപാ വില വരും

Posted on

 

ഓണത്തിനോട് അനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായെത്തിയ വെസ്റ്റ് ബംഗാൾ മാൽദ സ്വദേശിയായ റെയ്ബുൾഹക്ക് നെ പിടികൂടി.

ആസാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിവേക് എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂരിൽ ഇറങ്ങിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.ഏകദേശം 14 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.പൊതുവിപണിയിൽ ഇതിന് 7 ലക്ഷത്തോളം രൂപ വിലമതിക്കും.പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് 6.40 തോടെയാണ് ചെങ്ങന്നൂരിൽ എത്തിയ ട്രെയിനിൽ നിന്നും ഇയാളെ പിടികൂടിയത്.പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഇന്റലിജന്റ് ഉദ്യോഗസ്ഥർക്ക് സംശയം തോനിയതിനെ തുടർന്ന് പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

RPF DSC മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശാത്താൽ RPF സർക്കിൾ ഇൻസ്പെക്ടർമാരായ V.T. ദിലീപ്, ജിപിൻ.A.Jക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു,ഫിലിപ്സ് ജോൺ, R ഗിരികുമാർ,ജോസ് S.V,വിപിൻ.G, R. ഉണ്ണിമായ.എക്സൈസ് ഇൻസ്പെക്ടർ സജീവ് വി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, ബിജു പ്രകാശ്, പ്രവീൺ ഓഫീസർമാരായ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് R., ഗോകുൽ AS, വിഷ്ണു വിജയൻ, ശ്രീജിത്ത്, വനിത എക്സൈസ് സിവിൽ ഓഫീസർ വിജയലക്ഷ്മി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.എക്സൈസ് വിഭാഗം ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version