Kottayam

ഓണം സ്പെഷൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൽ കുടുങ്ങിയത് സ്ഥിരം കഞ്ചാവ് കടത്ത് കേസിലെ പ്രതി

Posted on

23/08/2025 ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കട്ടപ്പന- നരിയംപാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന *1.530 കിലോഗ്രാം കഞ്ചാവുമായി* ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ കുഴിയാംചാൽ കരയിൽ പറക്കാട്ട് വീട്ടിൽ വിജയൻ മകൻ അനിരുദ്ധൻ( 30/2025) എന്നയാളെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ്കുമാർ.K.V യുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തത്.ഇയാൾ കട്ടപ്പന ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത വില്പന നടത്തി വരുന്നയാളാണ്. പ്രതി സഞ്ചരിച്ച KL 67 7311 റോയൽ എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. അനിരുദ്ധൻ 21കിലോഗ്രാം ഹാഷിഷ് ഓയിലും,2.5 കിലോഗ്രാം കഞ്ചാവും, 225 ഗ്രാം ചരസും കടത്തിക്കൊണ്ട് വന്നതിന് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലും, കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിന് കമ്പംമെട്ട് പോലിസ് സ്റ്റേഷനിലും, കട്ടപ്പന പോലിസ് സ്റ്റേഷനിലും കേസുകളിലെ പ്രതിയാണ്. മാസങ്ങളായി ഇയാൾ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ച് അന്വഷിക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.ഓണം സ്പെഷ്യൽ ഡ്രൈവിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ മേജർ ക്വാണ്ടിറ്റി NDPS ആണിത്. പരിശോധനകളിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, ബിനോയ്‌. K. J, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ. K.N, ജലീൽ P.M സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്,സിറിൽ ജോസഫ്, ആകാശ് മോഹൻദാസ്, മരിയ എബ്രഹാം എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version