Kottayam

ദളിത് സമുദായത്തിൻ്റെ ഉന്നമനത്തിന് അയ്യങ്കാളി സാമൂഹിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണം : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി

Posted on

കോട്ടയം : ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി കേരളത്തിൽ അയ്യങ്കാളി സാമൂഹിക ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് എം ചേർന്ന് ജോസ് കെ മാണി എംപി. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രമായി അവരുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ആയി ഒരു ഗവേഷണ കേന്ദ്രം കേരളത്തിൽ അത്യാവശ്യമാണ്: ഈ സ്ഥാപനത്തിന് മഹാത്മ അയ്യങ്കാളിയുടെ പേര് തന്നെ നൽകണം. ഇതിനു വേണ്ട മുൻകൈ കേരള കോൺഗ്രസ് എം തന്നെ ഏറ്റെടുക്കും. ഈ സാഹചര്യത്തിൽ ശക്തമായ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയെങ്കിൽ മാത്രമേ കേരളത്തിൽ ദളിത് വിഭാഗത്തിന്റെ മുന്നേറ്റം അതിവേഗം സാധ്യമാകു എന്നും അദ്ദേഹം പറഞ്ഞു. ദളിത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് ഉഷാലയം ശിവരാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനും അതുപോലെതന്നെ ഉയർച്ചയ്ക്കും പ്രതിജ്ഞാബദ്ധമാണ് കേരള കോൺഗ്രസ് എം പാർട്ടിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. കേരളത്തിലെ ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ഏറ്റവും ശക്തമായ പ്രവർത്തനങ്ങളാണ് ഈ സർക്കാർ കാഴ്ചവയ്ക്കുന്നത്. സർക്കാറിന്റെ കരുത്തും മുന്നോട്ടു ഉള്ള കുതിപ്പിന് ഊർജ്ജവും പകരുന്നതും ജനകീയമായ നല്ല പ്രവർത്തനങ്ങളാണ്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം എല്ലാകാലത്തും പിന്നോക്ക വിഭാഗങ്ങളുടെ പുന്നമനത്തിനായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എം എൽ എ അനുമോദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്,തോമസ് ചാഴികാടൻ, ഡോ.സ്റ്റീഫൻ ജോർജ്,എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ,പാർട്ടി നേതാക്കളായ ബേബി ഉഴുത്തുവാൽ,അഡ്വ.ടോം ജോസ്,ടോമി കെ തോമസ്,വിജി എം തോമസ്,അഡ്വ കുശലകുമാരൻ,ജോജി കുറത്തിയാടൻ,എം സി ജയകുമാർ,സജീവൻ തേനീക്കകുടി,രാജു കുഴിവേലി പേരൂർക്കട എ കെ രാജു കെ പി പീറ്റർ,ബാബുരാജ് മുദാക്കൽ മടത്തറ ശ്യാം,കെ പി രാജപ്പൻ, ടി കെ അപ്പുക്കുട്ടൻ, രാമചന്ദ്രൻ കല്ലേപ്പുള്ളി, രാഘവൻ കല്ലാനോട്, എ കെ രാജു,സിബി അഗസ്റ്റിൻ കട്ടകത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version