Kottayam

ജലജ ചേച്ചിയുടെ മനോ ധൈര്യത്തിൽ രക്ഷപെട്ടത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളുടെ  ജീവൻ :നാട്ടുകാരും ;ഫയർ ഫോഴ്‌സും ഒന്നിച്ചപ്പോൾ നാടിൻറെ തന്നെ സന്തോഷ വാർത്തയെത്തി  

Posted on

പാലാ :പാലാ മാർക്കറ്റ് വാർഡിലെ കൊണ്ടാട്ട് കടവിൽ നിന്നും വന്നത് ദുഃഖ വാർത്തകളായിരുന്നു .സ്ത്രീകൾ കൂട്ടം കൂടി നിന്ന് പതം  പറഞ്ഞു കരഞ്ഞു .കുറച്ചു കഴിഞ്ഞപ്പോൾ സന്തോഷവാർത്തയെത്തി മുങ്ങി താണ വിദ്യാർഥികൾ  രക്ഷപെട്ടു.നാടിന്റെ തന്നെ ആശ്വാസമായി മാറുകയായിരുന്നു ആ വാർത്ത  .

മൂന്നു മണിയോടെയാണ് നാട്ടുകാരിയായ ജലജ ചേച്ചി അലക്കുവാനായി കൊണ്ടട്ടുകടവിലെത്തിയത്.പരിചയമില്ലാത്ത രണ്ടു വിദ്യാർഥികൾ  കുളിക്കാനിറങ്ങി .കുട്ടികൾ കൈവഴുതി ആഴങ്ങളിലേക്ക് മുങ്ങിയത് വെള്ളത്തിന്റെ ഇരമ്പലിൽ ആദ്യം ജലജ കേട്ടില്ലെങ്കിലും പിന്നീട് കേട്ടു.ഇടയ്ക്കു കെട്ടിപിടിച്ചു പൊങ്ങി വന്ന ഇവരെ നോക്കി ഏതെങ്കിലും വള്ളിയിൽ പിടിച്ചു കിടക്കാൻ പറഞ്ഞിട്ട് ജലജ ഓടിച്ചെന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി.നീന്തൽ താരമായ കെവിൻ  ജിനുവും ;ദാസനും ;ഔസേപ്പച്ചനും ഓടിവന്നപ്പോൾ രണ്ടു ജീവൻ രക്ഷപെടുകയായിരുന്നു .ളാലം പേണ്ടാനത്ത് രാജന്‍ കനിയപ്പയുടെ മകന്‍ ഹൃഷാം രാജ്, സഹോദരിയുടെ മകന്‍ കിച്ചു എന്ന് വിളിക്കുന്ന ആദില്‍ എന്നിവരാണ് കൊണ്ടാട്ടുകടവിലെ ചെക്കുഡാമില്‍ ഒഴുക്കില്‍പെട്ടത്.

പാലാ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്മാരുടെ സേവനത്തെയും നാട്ടുകാരും ചെയർമാൻ തോമസ് പീറ്ററും  അഭിന്ദിച്ചു .രക്ഷപെട്ട് കാരണവന്മാരുടെ അടുത്തേക്ക് വന്ന വിദ്യാർത്ഥികളെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്മാർ തോളിൽ തട്ടി ആശ്വസിപ്പിച്ചു .ജലജ ചേച്ചിയും ഒത്തിരി ആശ്വാസ വാക്കുകൾ പറയുന്നുണ്ടായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

ചിത്രം :ജലജ ചേച്ചി രക്ഷപെട്ട വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നു 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version